ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
10:22, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നൊമ്പരം




ആകാശവീഥിയിൽ പാറിപറക്കുന്ന പറവയെകാണുമ്പോഴൊരു നൊമ്പരം
ആമോദമോടെ പറന്നിടൻ നിനക്കായുസ്സ് കുറവല്ലേ അതു നൊമ്പരം

ഇതളുകൾ മെല്ലെ വിടർത്തി നിൽക്കുന്നൊരു പൂവിനെ കാണുമ്പോഴൊരു നൊമ്പരം
നയനമനോഹര കാഴ്ചയാകാൻ നിനക്കായുസ്സ് കുറവല്ലേ അതു നൊമ്പരം

പച്ചയുടുപ്പിട്ട പാടങ്ങൾ ഇന്നില്ലെന്നോർക്കുമ്പോൾ എന്നുള്ളിൽ
ഒരു നൊമ്പരം നെന്മണി കതിരുകൾ കൊതി പറക്കുന്ന തത്തയെ കണ്ടില്ല ഒരു നൊമ്പരം

മാനത്ത് പുഞ്ചിരി തൂകി നിന്നീടുമീ അമ്പിളി കാണുമ്പോഴൊരു നൊമ്പരം.
ചിരിതൂക്കി നിൽക്കുന്ന മാമന്റെ ഉള്ളാകെ കുന്നും കുഴികളും അതു നൊമ്പരം

ഇരുളിൽ വെളിച്ചം തൂകി സേവിക്കുമീ മിന്നാമിന്നിയെ കാണുമ്പോഴൊരു നൊമ്പരം
 എന്നും കത്തി ജ്വലിക്കുമീ തീനാളം അനയുവാൻ സമയമായ് അതു നൊമ്പരം

പ്രകൃതിതൻ സൗന്ദര്യം എല്ലാം ക്ഷണികമെന്നോർക്കുമ്പോൾ എന്നുള്ളിൽ ഒരു നൊമ്പരം
 

മയൂഖ ജി . എം
3 A ഗവ .യു പി എസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത