ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/അക്ഷരവൃക്ഷം/എന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.ജി.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/എന്റെ കേരളം എന്ന താൾ ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/അക്ഷരവൃക്ഷം/എന്റെ കേരളം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കേരളം


പച്ചപ്പട്ടു പാവാടയിൽ മിന്നും

വെള്ളി നൂലിഴ പോലസംഖ്യം

മണ്ണിൻ മാദക ഗന്ധം നുകരും

മക്കൾക്കാശ്രയമരുളും

തൻ നീലവർണ്ണ മനോഹര തിര

‍‍ഞൊറിയും നദി തടാകങ്ങളും

അവൾക്കു പാർക്കാൻ അറബിക്കടലുമൊത്തിരി

മഴയും മഞ്ഞും മകരനിലാവും

മഴവില്ലൊന്നു പിടിച്ചുകുലുക്കാൻ

മണ്ണിൽ ചുറ്റും മന്ദാനിലനും

സ്വപ്നങ്ങളങ്ങനെ പൂത്തുനിന്നീടും

മായാലോകമീയെൻ കേരളം.

 

സൂഫിയ സലിം
8 B ഗവ.മുഹമ്മദൻ എച്ച് എസ് എസ് ഫോർ ഗേൾസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത