ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം

ജീവിതത്തിൽ മനുഷ്യർക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു സ്വഭാവഗുണമാണ് ശുചിത്വം.വ്യക്തിശുചിത്വത്തോടൊപ്പം തന്നെ സാമൂഹിക ശുചിത്വവും വളരെ പ്രധാനപ്പെട്ടതാണ്.ഒരു വ്യക്തി എന്ന നിലയിൽ നമ്മുടെ ശരീരം, വസ്ത്രം, ഭക്ഷണം, നമ്മുടെ വീട്, പരിസരം എന്നതിൽ നമ്മുടെ ശുചിത്വം ഒതുങ്ങുന്നു. സ്വന്തം വീട്ടിലെ ജൈവ-അജൈവ മാലിന്യങ്ങൾ അയൽവാസികളുടെ പറമ്പിലേക്കും പൊതുവഴികളിലേക്കും ജലസ്രോതസ്സുകളിലേക്കും വലിച്ചെറിയുന്ന ശീലവും ചിലർക്കുണ്ട്. ഓർക്കുക, അത്തരം മാലിന്യങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന, രോഗാണു വാഹകരായ കീടങ്ങൾ ബാധിക്കുക ആ പ്രദേശത്തെ മുഴുവൻ ജനങ്ങളെയുമായിരിക്കും. ഉറവിട മാലിന്യ സംസ്കരണമാണ് ഇതിനുള്ള ഏക പോംവഴി. നമ്മുടെ വീട്ടിലുണ്ടാകുന്ന മാലിന്യങ്ങളെ നമ്മുടെ വീട്ടിൽ തന്നെ സംസ്കരിക്കാൻ കമ്പോസ്റ്റ് കുഴികൾ, പൈപ്പ് കമ്പോസ്റ്റുകൾ, ബയോഗ്യാസ് പ്ലാൻ്റുകൾ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കുക എന്നത് നമുക്ക് പരീക്ഷിക്കാവുന്ന മാർഗ്ഗങ്ങളാണ്. ലോകമാകെ ദുരന്തം വിതക്കുന്ന കൊറോണ പോലെയുള്ള വൈറസുകളുടെ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ശുചിത്വത്തിൻ്റെ പ്രാധാന്യം വർദ്ധിക്കുന്നു.