എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/ഐസൊലേഷൻ
ഐസൊലേഷൻ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ ൾ നേഴ്സ് വന്ന് നല്ല ചൂടുള്ള ചായയും കടിയും കൊടുത്തു☕🍕 നഴ്സ് പോയി. ചായ കുടിക്കുമ്പോൾ മാലിക്കിനെ ഫോണിലേക്ക് ഒരു കോൾ വന്നു. ഉമ്മയാണ്. " ഹലോ"( മാലിക്). "മോനേ നീ അവിടെ എത്തിയോ"( ഉമ്മ). "ഉമ്മ ഞാൻ ഇവിടെ എത്തിയിട്ട് കുറച്ചു നേരമായി"( മാലിക്). നിനക്ക് "കുഴപ്പമൊന്നുമില്ലല്ലോ"? ( ഉമ്മ). "ഇല്ല "(മാലിക്). "എന്താ അവിടുത്തെ സ്ഥിതി"( ഉമ്മ). "ഇവിടെ എന്താ എല്ലാം നല്ലതാണ്. എന്നെക്കാളും സ്ഥിതി മോശമായവർ ആണ് ഇവിടെ ഉള്ളത് രോഗികൾ കൂടിക്കൊണ്ടിരിക്കുകയാണ്. ഞാനിവിടെ വന്നിട്ട്കുറച്ചുനേരം ആയിട്ടുള്ളൂ ആ ഒരു ചെറിയ ഇടവേള കൊണ്ടുതന്നെ എത്രയോ രോഗികൾ വന്നു. പിന്നെ ഇവിടത്തെ നേഴ്സുമാർ ഡോക്ടർ ഒരു നിമിഷം പോലും വെറുതെ ഇരിക്കാൻ കഴിയുന്നില്ല. ഫുൾടൈം അവർ അവരുടെ ജോലി തന്നെ ഏർപ്പെട്ടിരിക്കുകയാണ്. ഇവിടെ വലിയവർ മാത്രമല്ല പിഞ്ചുകുഞ്ഞുങ്ങളും ഉണ്ട്. എന്തായാലും നിങ്ങൾ പ്രാർത്ഥിക്കുക എനിക്ക് വേണ്ടി മാത്രമല്ല എല്ലാവർക്കും വേണ്ടി. "( മാലിക്). "ആ ഞാൻ എല്ലാ സമയവും പ്രാർത്ഥിക്കുന്നുണ്ട് എന്നാൽ പിന്നെ വിളിക്കാട്ടോ"( ഉമ്മ). "ആ ശരി". (മാലിക്). അങ്ങനെ അവിടുത്തെ എല്ലാ സങ്കടങ്ങളും കേട്ടും അറിഞ്ഞും ഒരാഴ്ച പിന്നിട്ടു മാലിക്കിന് റിസൾട്ട് വന്നു എന്ന് നഴ്സുമാർ പറഞ്ഞു. റിസൾട്ട് വാങ്ങാൻ വേണ്ടി അവൻ നടന്നു. ഉള്ളിൽ തീ ആളിക്കത്തുകയാണ് റിസൾട്ട് എന്താകുമെന്ന് ആശങ്കയിലാണ് അവൻ. എന്തായാലും നഴ്സുമാരുടെ ആശ്വസിപ്പിക്കൽ എല്ലാവരുടെയും പ്രാർത്ഥന പ്രകാരവും അവന്റെ റിസൾട്ട് നെഗറ്റീവ് ആയിരുന്നു. മനസ്സിന് വലിയൊരു ആശ്വാസം പക്ഷേ അവിടെ കിടന്നവരെ കണ്ടപ്പോൾ അവന് വല്ലാത്ത സങ്കടവും. ഏതായാലും ഡോക്ടർമാരും ആരോഗ്യ വകുപ്പും അവനെ യാത്രയാക്കാൻ വേണ്ടി ആശുപത്രിയുടെ മുന്നിലെത്തി അവൻ എല്ലാവരോടുമായി നന്ദി പറഞ്ഞു ആംബുലൻസിൽ കയറിഎന്നിട്ട് പുറത്തേക്ക് നോക്കിയിട്ട് എല്ലാവരോടുമായി പറഞ്ഞു "ഞാൻ പ്രാർത്ഥിക്കും ഒരാൾക്ക് വേണ്ടി മാത്രമല്ല ലോക ജനതയ്ക്ക് വേണ്ടി" അങ്ങനെ വീട്ടിലെത്തിയ അവൻ ആരെയും കാണാതെ 14 ദിവസം ഒരു റൂമിൽ നിരീക്ഷണത്തിൽ കഴിഞ്ഞു അതിനുശേഷം അവൻ പുറത്തിറങ്ങി കുടുംബത്തോടൊപ്പം സന്തോഷം കൈവരിച്ചു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ