എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം/അക്ഷരവൃക്ഷം/ പ്രകൃതി
പ്രകൃതി
ഒരിടത്ത് മനോഹരമായ ഒരു ഗ്രാമമുണ്ടായിരുന്നു. ആ ഗ്രാമത്തിന്റെ പേര് പുല്ലാടി ഗ്രാമം. അവിടെ ആൾ താമസം കുറവായിരുന്നു. കാട് മരങ്ങളും പുല്ലുകളും ചെടികളും ഇടതൂർന്ന് നിൽക്കുന്ന ഗ്രാമം. അതിനരികിലായി മനോഹരമായതടാകം. ഇവിടെ താമസിക്കുന്ന ആളുകളെ തേടി പട്ടണത്തിൽ നിന്ന് ആളുകൾ വന്നു. ആ ഗ്രാമത്തിൽ ഒരു വലിയ കെട്ടിടം പണിയാനാണ് അവർ വന്നത്. ഗ്രാമത്തിലെ മനുഷ്യർ പട്ടണത്തിലെ മനുഷ്യരോട് ഒരു കാര്യം പറഞ്ഞു. "സാറെ, ഈ ഗ്രാമത്തിൽ ഇത്രയും ആളുകൾ ജീവിക്കുന്നത് ഈ പ്രകൃതിയായ അമ്മ കാരണമാണ്. ഇത് നിങ്ങൾ വാങ്ങുമ്പോൾ മരങ്ങളും മലകളും നികത്തും. അതുകൊണ്ട് ഞങ്ങൾ സമ്മതിക്കില്ല." ഈ പ്രകൃതി കാരണമാണ് നിങ്ങളും ജീവിക്കുന്നത്. ഒരു മരം നട്ടാൽ നമ്മുക്ക് നമ്മുടെ ജീവിതം രക്ഷിക്കാം എന്ന്. ഈ വാക്കുകൾ കേട്ട പട്ടണവാസികൾക്ക് തങ്ങളുടെ തെറ്റ് മനസ്സിലാക്കി. അവർ തങ്ങളുടെ പട്ടണത്തിലേക്ക് തിരികെ പോകാനും, അവിടെയും മരങ്ങളും ചെടികളും നട്ടു പിടിപ്പിക്കാനും തീരുമാനിച്ചു. വർഷങ്ങൾക്ക് ശേഷം ആ നഗരവും പച്ചപ്പു നിറഞ്ഞ ഒരു ഹരിത നഗരമായി മാറി. അങ്ങനെ അവർ അവിടെ സന്തോഷമായി ജീവിക്കുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ