സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/ശുചിത്വം എന്ന ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം എന്ന ശീലം

വ്യക്തികൾ സ്വയം പാലിക്കേണ്ട അനവധി ശുചിത്വ ശീലങ്ങളുണ്ട്.ആരോഗ്യ ശുചിത്വം, വ്യക്തി ശുചിത്വം,ഗൃഹ ശുചിത്വം ,പരിസ്ഥിതി ശുചിത്വം എന്നിങ്ങനെ.ശുചിത്വ പാലനത്തിന് ഒരുപാട് ഘടകങ്ങൾ ഉണ്ട്. എന്നാൽ കോവിഡ് 19 പോലുള്ള 90 ശതമാനം രോഗങ്ങൾക്കും കാരണം തീർച്ചയായും ആരോഗ്യ-ശുചിത്വ പാലനത്തിലെ പോരായ്മകൾ തന്നെയാണ്. ഇവ തന്നവയാണ് മറ്റു ശീലങ്ങൾക്കു അടിസ്ഥാനവും. പൊതുസ്ഥലസമ്പർക്കം പൂർണമായും ഒഴിവാക്കുകയാണ് എല്ലാവർക്കും എടുക്കാൻ കഴിയുന്ന അടിസ്ഥാനമായ മുൻകരുതൽ. അഥവാ ഒഴിവാക്കാൻ ഒട്ടും സാധിക്കാത്ത കാര്യങ്ങൾക്കായി പൊതുസ്ഥലങ്ങളിൽ പോകേണ്ടതായിവന്നാൽ നിർബന്ധമായി വീട്ടിലെ മറ്റുള്ളവരെ സ്പർശിക്കുന്നതിനു മുൻപ് നിർബന്ധമായും കൈകൾ സോപ്പോ ഹാൻഡ് സാനിറ്റൈസറോ ഉപയോഗിച്ചു 20 സെക്കൻഡോളം കൈയ്യുടെ പുറംഭാഗം, വിരലുകളുടെ ഉൾവശം മുതലായവ നന്നായി കഴുകണം. ഇതുവഴി കൊറോണ ഉൾപ്പടെ പലവിധ രോഗങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ നമുക്ക് സാധിക്കും. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, വീട്ടിലായാൽ പോലും മാസ്ക് ഉപയോഗിക്കുക, നഖങ്ങൾ വെട്ടി വൃത്തിയാക്കുക, രണ്ടുനേരം കുളിക്കുക പല്ലുതേക്കുക എന്നു തുടങ്ങി അടിസ്ഥാനമായ ശുചിത്വശീലങ്ങൾ എല്ലാം പാലിക്കണം. വീടും പരിസരവും മറ്റും വൃത്തിഹീനമായി വയ്‌ക്കുന്നത്‌ വഴി ബാക്ടീരിയകൾ പെരുകുന്നതിനും, വെള്ളം കെട്ടിക്കിടക്കുന്നതുവഴി കുത്തുകുകൾ പെരുകാനും അതുവഴി പലരോഗങ്ങൾ ഉണ്ടാകാനും ഇടവരുന്നു. അതുകൊണ്ടു തന്നെ “ശുചിത്വവിചാരം മുന്നവിചാരം, അന്നവിചാരം പിന്നെവിചാരം” എന്നു തന്നെ പിന്തുടരുകയെന്നതാണ് ഇപ്പോൾ മുതൽ നമ്മൾ ചെയ്യേണ്ടത്.

നന്ദന ബിജു
5A സെന്റ് തോമസ് യു .പി.എസ് അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം