ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/മുൾകിരീടം

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുൾകിരീടം

കാലം സാക്ഷിയാകുന്നിതാ
മഹാമാരി തൻവേരറുത്തീടുവാൻ
മനുഷ്യരാശിയെ കീറിമുറിച്ചൊ-
ഴുകാനിരുന്നീ തീരാ വ്യാധി
വൂഹന്റെ മണ്ണിൽ പിറന്ന്
ഒരു മഹാമാരിയായി പെയ്തിറങ്ങി
ചരിത്രം കുറിക്കുന്നിതാ
കാലത്തിന്റെ കൺകളിൽ മായാതെ
നിന്ന ചങ്ങലക്കണ്ണികളെ
മുറിച്ചെറിയാൻ കൈകോർക്കുക നാം
ഒരുമയുടെ പാലത്തിലേറാം
അതിജീവനത്തിന്റെ പാതകൾ താണ്ടാം
ജാഗരൂകരാകാം
ലോകത്തിന് കാവലാവാം
ഒത്തു കൂടാതെ വീട്ടിലിരിക്കാം
ഇനിയുള്ള കാലം ഒരുമിച്ചിരിക്കാം
വൃത്തിയും വെടിപ്പുമായി
കൊറോണയെ ചെറുത്തിടാം
പ്രളയവും നിപയും കടന്നു പോയ -
പോൽ കാലത്തിലലിഞ്ഞിടും
ഈ കോവിഡും.
പടർന്നു പിടിക്കും വിനാശകാരിയിൽ
അന്ത്യം കുറിക്കാനൊരുങ്ങുക നാം
ജാഗ്രരാകാം ഭയപ്പെടാതെ
കൈകൾ കഴുകാം മറന്നിടാതെ
തിരികൊളുത്തീടാം പുതുപുലരിക്കായ്
ഒരുമയെന്നൊരു വാക്കിലൊഴുകാം
വരാതിരിക്കില്ലൊരു വസന്തകാലം.
 

NITHA KRISHNA
9 A ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത