ജി എൽ പി എസ് കുറ്റിച്ചിറ/അക്ഷരവൃക്ഷം/അപ്പുവിന്റെ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
18:11, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുവിന്റെ പ്രതിരോധം

ഒരു കൊറോണ കാലം. അപ്പു എല്ലാ ദിവസവും കൂട്ടുകാരോടൊപ്പം നടക്കാനിറങ്ങും. അങ്ങനെ പതിവു പോലെ ഒരു ദിവസം നടന്നു പോകുന്നതിനിടയിൽ ഒരു കടക്കാരൻ തന്റെ ചായക്കട അടച്ച് വീട്ടിലേക്ക് പോകുന്നത് അപ്പുവിന്റെ ശ്രദ്ധയിൽ പെട്ടു. അപ്പോൾ അപ്പു ആ കടക്കാരനോട് ചോദ്ച്ചു. ചേട്ടാ... ചേട്ടാ... എന്താ ഈ കട നേരത്തെ അടക്കുന്നത്. മോനെ നീ ടി.വി. ഒന്നും കാണാറില്ലേ. ആ ചേട്ടൻ ചോദിച്ചു. അതിൽ പറയുന്നു. കൊറോണ എന്നോ മറ്റോപേരുള്ള ഏതോ ഒരു മഹാരോഗം ലോകം മുഴുവൻ പടരുന്നൂത്രേ..... ഇറ്റലിയിലും, അമേരിക്കയിലും, ചൈനയിലും, എന്തിന് നമ്മുടെ ഇന്ത്യയിലും ആ രോഗം പടരുന്നു. ഇപ്പോൾ വെറുതെ ഒന്ന് വാർത്താചാനൽ വച്ചാൽപോലും കൊറോണ എന്ന പേര് നിറഞ്ഞു നിൽക്കുകയല്ലേ.... മോനേ ഇതിലേ ഒന്നും അധികം ഇറങ്ങിനടക്കേണ്ട കേട്ടോ... കൊറോണ രോഗം പിടിപെടും കേട്ടോ... ആ ചേട്ടന്റെ വക ഒരു ഉപദേശവും. ഇത് കേട്ട് പേട്യോടെ ഞാനും കൂട്ടുകാരും വീട്ടിലേക്ക് ഓടി.... വീട്ടിലേത്തിയയുടനെ അമ്മയോട് ആ ചേട്ടൻ പറഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞു കേൾപ്പിച്ചു. അത് കേട്ട് അമ്മയ്ക് ആകെ വിഷമമായി.. അമ്മയും അറിഞ്ഞിരിക്കുന്നു. രാജ്യത്തെ മുഴുവൻ ലോക്ഡൗൺ എന്ന എന്തോ കാര്യമാണെന്ന്... അന്നന്നത്തെ പണികൾചെയ്ത് മകനെ പോറ്റുന്ന ഞാനിനി എങ്ങനെ അരി വാങ്ങുമെന്ന് പറഞ്ഞ് ആ അമ്മതേങ്ങി............

നിരഞ്ജന സുനിൽ
4 A ജി എൽ പി എസ് കുറ്റിച്ചിറ
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ