എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/രോഗപ്രതിരോധം ..

Schoolwiki സംരംഭത്തിൽ നിന്ന്
22:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം      
           രോഗങ്ങളെ തടയാൻ നമ്മുടെ ശരീരത്തിന് രോഗ പ്രതിരോധശേഷി ആവശ്യമാണ്. അതിനാൽ നാം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കണം.അതിനായി ആവശ്യമായ ഭക്ഷ്യപദാർത്ഥങ്ങൾ നാം കഴിക്കണം. രോഗങ്ങള പ്രതിരോധിക്കാൻ പോഷകങ്ങൾ ഉള്ള ഭക്ഷണവസ്തുക്കൾ പോലെ ശുചിത്വം, നമ്മെ സഹായിക്കുന്നു. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും രോഗങ്ങളെ തടയാൻ നമ്മെ ഏറെ സഹായിക്കുന്നു.
                    വ്യക്തി ശുചിത്വത്തിനായി നാം വൃത്തിയോടെ കാര്യങ്ങൾ ചെയ്യണം. വൃത്തിയുള്ള വസ്ത്രം ധരിച്ചും, നഖം വെട്ടിയുമെല്ലാം നമുക്ക് വ്യക്തി ശുചിത്വം നേടാം. പരിസരം ശുചിയാക്കാനായി കെട്ടിക്കിടക്കുന്ന വെള്ളം കളയുകയും മറ്റുമെല്ലാം ചെയ്യാം.കൊതുകുകളെ നശിപ്പിക്കുന്നതും പരിസര ശുചിത്വത്തിന് സഹായകമാകും. പോഷകാഹാരങ്ങൾ കഴിച്ചു കൊണ്ടും നമുക്ക് രോഗ പ്രതിരോധം ആർജ്ജിക്കാം .
                             കോവിഡ്- 19 എന്ന മഹാമാരിയെ തടയാൻ നമ്മെ ഏറെ സഹായിക്കുന്ന ഒരു ഘടകമാണ് രോഗ പ്രതിരോധം.പ്രതിരോധശേഷിയുണ്ടെങ്കിൽ മാത്രമേ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന രോഗാണുക്കളെ നമുക്ക് തടയാൻ സാധിക്കു.മുഖം തൂവാല കൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ മുടിയശേഷം മാത്രം ചുമയ്ക്കുക. അല്ലെങ്കിൽ രോഗം പടരാൻ സാധ്യതയുണ്ട്.പൊതു സ്ഥലങ്ങളിൽ തുപ്പുന്നതും രോഗം പടരാൻ കൂടുതൽ സഹായിക്കും. അതിനാൽ ഇതെല്ലാം ഒഴിവാക്കണം. പൊതു സ്ഥലങ്ങളിൽ നിന്നും വീടുകളിലേക്ക് വരുമ്പോൾ ഹാൻ്റ് സാനിറ്റൈസർ കൊണ്ട് കൈകൾ വൃത്തിയാക്കുക.മൂക്കിലും വായിലും ഒന്നും കൈകൾ കൊണ്ട് സ്പർശിക്കാതിരിക്കുക.ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ നന്നായി കഴുകുക. ശുചിത്വത്തോടു കൂടി എല്ലാം ചെയ്യുക
                  ഇങ്ങനെയെല്ലാം നമുക്ക് രോഗ പ്രതിരോധം നേടാം. രോഗങ്ങൾ വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്‌. അങ്ങനെ രോഗ പ്രതിരോധം വർദ്ധിപ്പിച്ച് രോഗങ്ങളിൽ നിന്ന് വിമുക്തി നേടാം.
കീർത്തന വിക്രം
8D എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം