സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/എന്റെ സ്വപ്ന ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ സ്വപ്ന ഭൂമി


ഉണർന്നെഴുന്നേൽക്കുവാൻ സമയമായി
പ്രകൃതിയെ കാക്കുവാൻ സമയമായി....
ക്രൂരനാം മർത്യന്റെ ഹീന കൃത്യങ്ങളെ
തച്ചുടചീടുവാൻ സമയമായി.
കണ്ടില്ലേ ഭുമിതൻ കണ്ണീർ തുടയ്ക്കുവാൻ
 പാടുപെടുന്നതീ മർത്യരിപ്പോൾ
കേട്ടില്ലേ കടലിലെ തിരകൾ തൻ ഹുങ്കാരം'
ഇടനെഞ്ചു പിടയുന്ന തേങ്ങലായി
പുകമഞ്ഞുമൂടിയ പ്രകൃതി തൻവിരിമാറിൽ
ഒരു തെല്ലു പ്രാണനായ് കേണുവോ നീ :
നിർത്താം നമുക്കീ ഘോരാപരാധങ്ങൾ
തിരിച്ചെടുക്കാം നമുക്കീ ഭൂമിയെ
 തുള്ളിക്കളിക്കട്ടെ പക്ഷിമൃഗാദികൾ
നട്ടുവളർത്തിടാം തരുനിരയെ
വീണ്ടെടുത്തീടാം പുഴകളെ മലകളെ
മണ്ണിട്ടു മൂടിയ വയലുകളെ തീർത്തിടാം
നല്ലൊരു പ്രകൃതിയാം അമ്മയെ
കൈകോർത്തു നീങ്ങിടാം കൂട്ടുകാരേ..

 

കാശിനാഥൻ .ഡി
4 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത