കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/റോൾ മോഡൽ

Schoolwiki സംരംഭത്തിൽ നിന്ന്

ചന്തയുടെ അടുത്ത് താമസിച്ചിരുന്ന ഒരു കൊച്ചു കുടുംബമായിരുന്നു റോണിയുടേത്. അവിടുത്തെ ശബ്ദശല്യം കാരണം കുറച്ചു ദൂരെയുള്ള കടലിന്റെ അടുത്തുള്ള ഗ്രാമത്തിലേക്ക് അവർ താമസം മാറി. റോണിക്ക് ചങ്ങാതിമാർ എല്ലാം ആയി തുടങ്ങി. റോണിയും ചങ്ങാതിമാരും കൂടി എന്നും കടൽ തീരത്തേക്ക് പോകും. എന്നും കളിക്കും ദിവസങ്ങൾ കൂടി വരുന്തോറും പ്ലാസ്റ്റികും മറ്റു മാലിന്യങ്ങളും കൂടി വന്നു. മാലിന്യങ്ങൾ കാരണം അവർക്ക് ആ സ്ഥലം വെറുപ്പായി തുടങ്ങി. അവർ ടിവി കാണുകയും ഫോൺ കളിക്കുകയും ചെയ്യും പക്ഷേ റോണിക് ആണെങ്കിൽ പ്രകൃതിയുമായി ഇടപെട്ട് കളിക്കുന്നതാണ് ഇഷ്ടം. റോണിക് ചങ്ങാതിമാരെ എല്ലാം ഇഷ്ടം ഇല്ലാതായി. അവരെല്ലാം എന്തുകൊണ്ടാണ് കളിക്കാൻ വരാത്തത് കാര്യമന്വേഷിച്ചു. അവൻ കടൽത്തീരത്തുള്ള ഓരോരുത്തരോടും പോയി ചോദിച്ചു എന്തുകൊണ്ടാണ് ഇവിടെയെല്ലാം മാലിന്യങ്ങൾ ഇടുന്നത് ആരും എന്താണ് വൃത്തിയാക്കാത്തത്. എല്ലാവരും അവനെ ചീത്ത പറയുകയും "ഒന്ന് പോയേ ചെക്കാ" എന്ന് ഇങ്ങനെ പറയുകയും ചെയ്യും. അവിടെയുണ്ടായിരുന്ന മുത്തശ്ശൻ പറഞ്ഞു: മോനേ ആരാണ് ഇതൊക്കെ ശ്രദ്ധിക്കുന്നത് സ്വന്തം വീട്ടിലെ മാലിന്യങ്ങൾ ഉണ്ടാവാൻ പാടില്ല "എല്ലാവർക്കും സ്വന്തം കാര്യം സിന്ദാബാദ് " ഇപ്പോൾ മുഴുവനും അനീതിയും അക്രമവും ആണ് നടക്കുന്നത് അതുകൊണ്ട് നീ അവരോട് പോയി പറഞ്ഞാൽ ശരിയാവില്ല പിന്നെയുള്ളത് നമ്മുടെ ആവശ്യങ്ങൾ നാം തന്നെ ചെയ്യുക. നമ്മുടെ പഞ്ചായത്തിനോട് ഒന്നു പറഞ്ഞു നോക്കാം. അങ്ങനെ റോണിയുടെ ആഗ്രഹപ്രകാരം മുത്തശ്ശനും റോണിയും പോയി റിപ്പോർട്ട് ചെയ്തു. അത് അച്ഛനും അമ്മയും അറിഞ്ഞു. ആവശ്യമില്ലാത്ത കാര്യത്തിന് ഇടപെട്ടതിന് വഴക്ക് പറഞ്ഞു. പ്രസിഡൻറ് അത് കാര്യമല്ലാതെ വിട്ടുകളഞ്ഞു അതോടെ റോണിയും കുറച്ചു കുട്ടികളും കൂടി സമരത്തിന് ഇറങ്ങി . ഇത് കണ്ട ഗ്രാമവാസികൾക്ക് അത്ഭുതമായി. അങ്ങനെ ഓരോരുത്തരും ആയി സമരപ്പന്തലിലേക്ക് കടന്നുവന്നു. അന്ന് തള്ളി പറഞ്ഞവർ ഇന്ന് കടന്നുവന്നു . അങ്ങനെ അത് മീഡിയകളിൽ എല്ലാം വൈറലായി. വേറെ നിവൃത്തിയില്ലാതെ പഞ്ചായത്ത് പ്രസിഡൻറ് നാണക്കേട് ആവുന്നതിനു മുമ്പ് തന്നെ ഇതിനു വേണ്ടി ഇറങ്ങി. അങ്ങനെ റോണിയുടെ ആഗ്രഹപ്രകാരം കടൽതീരം വൃത്തിയാക്കാനുള്ള അനുമതി നൽകി വേറെ ചില കടൽത്തീരവും സ്ഥലങ്ങളും പൂർത്തിയാക്കാനുള്ള അനുമതിയും നൽകി ഇതെല്ലാം റോണിയുടെ മിടുക്ക് കൊണ്ടാണ്. അങ്ങനെ ആ നാടിനെ റോൾ മോഡൽ ആയി മാറി റോണി.

സന നസ്രിൻ
8 D കോൺകോഡ് ഇ എച്ച് എസ് ചിറമനെങ്ങാട് തൃശ്ശൂർ കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ