സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ യാഥാർഥ്യമാകുന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
18:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
യാഥാർഥ്യമാകുന്ന മഹാമാരി     

-1-

മനസ്സിനെ കുഴച്ചുമറി ക്കുന്ന ചിന്തകളുമായാണ് ഈവ അന്ന് ആശുപത്രി വിടാനൊരുങ്ങിയത്. ലോകത്തെയാകമാനം വിറപ്പിച്ച ആ പേര്, കൊറോണ, കോവിഡ് -19 അവളുടെ മനസ്സിനെയും ഭീതിയിലാഴ്ത്തി. ഇന്ന് താൻ ആശുപത്രിയിൽ കണ്ട കാഴ്ച, അല്ല അതൊരു ചിത്രമല്ല സ്വന്തം ജനതയുടെ കരളലിയിപ്പിക്കുന്ന യാഥാർഥ്യം. ഒന്ന് ശ്വാസമെടുക്കാൻ പോലും കഴിവില്ലാതെ, ഓക്സിജനുവേണ്ടി ഉഴറുന്ന ഒരുപറ്റം ആളുകൾ. കൂടപ്പിറപ്പുകളെ മരണം വീഴുങ്ങുന്ന ആ ദൃശ്യം നിസ്സഹായരായി നോക്കിനിൽക്കുന്ന ആശുപത്രി അധികൃതരും, കുടുംബാംഗങ്ങളും. കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാൻ സാധിക്കാത്തതിനാൽ തേങ്ങുന്ന ഒരുപറ്റം നഴ്‌സുമാരും, ഡോക്ടറും. രോഗികളാൽ നിറഞ്ഞ ആശുപത്രികൾ. മരണത്തിനു കീഴടങ്ങിയവർ പതിനായിരക്കണക്കിന്.


-2-

മൃതദേഹങ്ങളെ കൊണ്ടുപോകുന്ന പോലീസ് വാഹനങ്ങൾ, കൂടപ്പിറപ്പുകളെ ഒരുനോക്കു കാണുവാനോ, അന്ത്യചുംബനം നല്കുവാനോ, ശവസംസ്കാരത്തിൽ പങ്കാളികളാകുവാനോ കഴിയാതെ സങ്കടപ്പെടുന്ന സമൂഹം, നിശബ്ദമായ തെരുവോരങ്ങൾ, അടച്ചുപൂട്ടിയ കടകൾ, ജീവനുവേണ്ടി മല്ലിടുന്ന ആളുകൾ, യുദ്ധത്തേക്കാൾ ഭീകരമായ അവസ്ഥ. ജീവൻ നിലനിർത്താൻ വീട്ടിൽ അടച്ചുപൂട്ടി കഴിയുന്ന ജനത. ഇതാണ് ഇന്ന് ഇറ്റലിയിലെ അന്തരീക്ഷം.

ഇറ്റലിയുടെ ഈ അവസ്ഥയും ആശുപത്രി അന്തരീക്ഷവും ഈവയെ അസ്വസ്ഥമാക്കി. വിശ്രമമില്ലാതെ ജോലി ചെയ്തു ഈവയുടെ ശരീരം ആകെ ശോഷിച്ച്‌ പോയി, ഉറക്കമിളച്ചുള്ള ജോലികൾ കാരണം അവളുടെ കണ്ണുകളുടെ പ്രസരിപ്പ് അവൾക്ക് നഷ്ടമായി. മാനസികമായും ശാരീരികമായും അവൾ അസ്വസ്ഥയാണ്. ഈവയുടെ ഈ അവസ്ഥ മറ്റു നഴ്‌സുമാരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. കുറച്ചുദിവസം മുൻപ്

-3-

മുതലേ അവർ ഈവയോട് വീട്ടിൽ പോയി വിശ്രമിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ അവസ്ഥയിൽ തന്റെ സഹായം ആവശ്യമാണെന്ന് അറിയാവുന്നതുകൊണ്ട് അവൾ അതൊന്നും കാര്യമായെടുത്തില്ല. നിർത്താതെയുള്ള ഈ ജോലി അവളുടെ ശരീരത്തിന് താങ്ങാവുന്നതിലപ്പുറമായിരുന്നു. അതുകൊണ്ട് ഇന്നു വീട്ടിലേക്ക് പോയി വിശ്രമിച്ച്‌ നാളെ തിരിച്ചെത്തിയാൽ മതി എന്ന മറ്റുള്ളവരുടെ അഭിപ്രായം അവഗണിക്കാൻ അവൾക്കായില്ല.

തെല്ലു ഭയത്തോടെയാണ് ഈവ തന്റെ വീട്ടിലേക്കു കയറിയത്. രണ്ടാഴ്ചയിലധികമായി മക്കളെയും, ഭർത്താവിനെയും, പ്രായമായ മാതാപിതാക്കളെയും പിരിഞ്ഞിട്ട് . അവരെക്കുറിച്ചു ഓർക്കാഞ്ഞിട്ടല്ല, ഭീകരമായ ഈ അവസ്ഥയിൽ മനപ്പൂർവ്വം മറന്നതാണ്‌. അപ്രതീക്ഷിതമായി വീട്ടിൽ വന്ന അതിഥിയെ അത്ഭുതപൂർവ്വം നിരീക്ഷിക്കുകയാണ് കുട്ടികൾ. അമ്മയെ

-4-

മുന്നിൽ കണ്ട കുട്ടികളുടെ കണ്ണുകൾ സന്തോഷാധിക്യത്താൽ നിറഞ്ഞൊഴുകി . അമ്മയെ ഒന്ന് വാരിപ്പുണരാനായി ഓടിയടുത്ത അവരോടു നില്ക്കാൻ ആംഗ്യം കാണിച്ച ഈവ കൈകൾ സാനിട്ടൈസർ ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കി. ധരിച്ചിരുന്ന മാസ്ക്ക് മാറ്റി പുതിയൊരെണ്ണം ധരിച്ചു. കുട്ടികളോട് അടുത്ത് വരരുതെന്ന് ആവശ്യപ്പെട്ടു. ഈവയെ കണ്ട സന്തോഷം വീട്ടിലെല്ലാവരുടെയും മുഖത്തു തെളിഞ്ഞു നിന്നിരുന്നു. അവരെയെല്ലാം ഈവ മനസ്സുകൊണ്ട് വാരിപ്പുണർന്നു.

പെട്ടെന്നാണത് സംഭവിച്ചത്. അസഹ്യമായ ചുമ, തലപൊളി യുന്ന തരം തലവേദന. ഈവ തന്റെ ശരീരത്തിൽ തൊട്ടുനോക്കി. പൊള്ളുന്നുണ്ട്. അടുത്തുകണ്ട സോഫയിലേക്ക് അവൾ ഇരിക്കാൻ ശ്രമിച്ചു. ഇല്ല നടക്കാൻ കഴിയുന്നില്ല. ശ്വാസം എടുക്കാനും ബുദ്ധിമുട്ടുണ്ട്. ഒരു നിമിഷത്തേക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ അവൾക്കായില്ല. ഓക്സിജൻ കിട്ടുന്നില്ല. അവൾ ആഞ്ഞു ശ്വസിക്കാൻ ശ്രമിച്ചു. ഒരു തുള്ളി ശ്വാസം

-5-

കിട്ടാൻ അവൾ വെപ്രാളപ്പെട്ടു . കണ്ണുകളിലേക്ക് ഇരുട്ട് പരക്കുന്നത് പോലെ. അതാ, തന്റെ മുൻപിൽ ആരോ നിൽക്കുന്നു. അത് മരണമാണ്. തന്നെ കീഴ്പ്പെടുത്തുന്നതിനായി അടുക്കുന്ന അതിന്റെ ചുണ്ടുകളിൽ വിജയത്തിന്റെ വികൃതമായ പുഞ്ചിരി അവൾ കണ്ടു. അത് തന്റെ നേർക്കടുക്കുകയാണ്. അതിന്റെ വികൃതമായ രൂപം പേടിപ്പെടുത്തുന്നതാണ്. ആ സാന്നിധ്യം അവൾക്കു തിരിച്ചറിയാനാകുമായിരുന്നു. ഇതൊരു സ്വപ്നമായിരുന്നെങ്കിൽ എന്ന് അവൾ അത്യധികം ആശിച്ചുപോയി. അത് അവളിലേക്കടുക്കുകയാണ്. ആ രൂപം അവളെ സ്പര്ശിച്ചപ്പോൾ അവൾ ആ സത്യം മനസ്സിലാക്കി. അത് ഒരു സ്വപ്നമാണെന്ന യാഥാർഥ്യം.

അവളുടെ ആ സ്വപ്നം ഇന്നൊരുപാടാളുകളുടെ യാഥാർഥ്യമാണെന്ന സത്യം അവൾ ഒരുൾക്കിടിലത്തോടെ തിരിച്ചറിഞ്ഞു.


ANJUMA NAZEEB.K.M.
9 C1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം