ജി.യു.പി.എസ് മാളിയേക്കൽ/അക്ഷരവൃക്ഷം/മനുഷ്യാ ഒരു നിമിഷം

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യാ ഒരു നിമിഷം

മനുഷ്യാ ഒരു നിമിഷം.
      ഞാൻ നിനക്കൊരു ജീവിതം തന്നു,
എന്റെ സുന്ദരമാം ഭൂമിയിൽ,
പകരം നീയോ?
വെട്ടിമാറ്റി മരങ്ങളെല്ലാം...
കൊണ്ട് വന്നൂ കോൺഗ്രീറ്റ് സൗധങ്ങൾ.
നിന്റെ മക്കൾക്ക് വേണ്ടി ഞാൻ കാത്തുവെച്ച,
മണ്ണൊക്കെ വിറ്റു വിഷം കലർത്തി!
വെള്ളം വിഷം,വായു വിഷം,
കടലും വിഷമയമാക്കി നീ.
പ്രളയം വന്നൂ,നിപ വന്നൂ,
വൃത്തിഹീനമാം മാംസച്ചന്തകളാൽ കോറോണയെന്ന മഹാമാരിയും കടലു താണ്ടി വന്നൂ.
നിന്റെ ശുചിത്വ ബോധം കണ്ട്,
കോരിത്തരിച്ചിരുന്നു പണ്ട് ഞാൻ.
പക്ഷെ ഇന്ന് എല്ലാം വൃഥാവിലായിപ്പോയി!
കുത്തിനിറച്ചു നീ ഫാസ്റ്റ് ഫുഡിൻ വിഷം,

നൈഷ മെഹറിൻ എം
5 എ ജി.യു.പി.എസ് മാളിയേക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത