എ.കെ.എം.യു.പി.എസ്സ്, കൊച്ചറ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
22:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

നാം അധിവസിക്കുന്ന ഭൂമി വൈവിധ്യ പൂർണ്ണമാണ് .മനുഷ്യന്റെ അത്യാർത്തി മൂലം പ്രകൃതി നശിക്കുകയണ് .നമുക്ക് ആവശ്യമായതെല്ലാം പ്രകൃതി തരുന്നുണ്ട് .അനാവശ്യമായൊതൊന്നും ഇവിടെ ഇല്ല. പ്രകൃതിയെ നമ്മൾ സ്നേഹിക്കുമ്പോൾ പ്രകൃതി നമ്മളെയും സ്നേഹിക്കും .പ്രകൃതിയോടിണങ്ങി വേണം ജീവിക്കാൻ .നമ്മൾ നിർമ്മിക്കുന്ന വാഹനങ്ങളുടെയും യന്ത്രങ്ങളുടെയുമെല്ലാം പുക അന്തരീക്ഷം മലിനീകരിക്കുന്നു .പിന്നീട് ചൂട് കൂടി കാലാവസ്ഥ മാറുന്നു. മഴക്കാലങ്ങളും മാറി. പ്ലാസ്റ്റിക് ഉപയോഗം കുറച്ച് തുണിക്കവറുകൾ ഉപയോഗിക്കുക .പേപ്പർ പേനകൾ മാത്രം ഉപയോഗിക്കുക. ഒരു മരം വെട്ടിയാൽ നൂറ് മരമെങ്കിലും നടണം. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ അമിതമായി മരങ്ങൾ വെട്ടുമ്പോൾ വനസമ്പത്ത് കുറയുന്നു. അപ്പോൾ ചെയ്യുന്ന മഴയെല്ലാം മണ്ണൊലിപ്പും വെള്ളപ്പൊക്കവും ഉണ്ടാക്കുന്നു. പ്രകൃതി തരുന്ന ആഹാരം വേണം കഴിക്കാൻ . പുറത്തു നിന്നുള്ള ആഹാരം കഴിവതും ഒഴിവാക്കുക.' ജലം അമൂല്യമാണ്. ജലം പാഴാക്കരുത്. ജീവികളും സസ്യങ്ങളുമെല്ലാം ഉണ്ടായിക്കഴിഞ്ഞാണ് മനുഷ്യനുണ്ടായത് .മനുഷ്യരില്ലാതെ തന്നെ അവയൊക്കെ സന്തോഷത്തോടെ ജീവിക്കുന്നു. ഒരു പുഴുവിനുപോലും മനുഷ്യരുടെ ആവശ്യം ഇല്ല. എല്ലാ ജീവജാലങ്ങളും ജൈവവ്യവസ്ഥകളും മനുഷ്യന്റെ നിലനില്പിന് ആവശ്യമാണ്. അതായത് " മനുഷ്യനില്ലാതെ പ്രകൃതിക്ക് നിലനിൽക്കാമെങ്കിലും പ്രകൃതിയില്ലാതെ മനുഷ്യന് നിലനിൽക്കാനാവില്ല..... "

എസ്സാ മരിയാ ജോസഫ്
6 C [[|എ കെ എം യു പി സ്കൂൾ കൊച്ചറ]]
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം