ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/പ്രളയം നമുക്ക് തരുന്ന പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രളയം നമുക്ക് തരുന്ന പാഠം

2018 2019 വന്ന് പ്രളയത്തെ അതിജീവിച്ചവരാണ് നമ്മൾ. പ്രത്യേകിച്ച് അത് അനുഭവിച്ചവർക്കു ഒരു അതിജീവനത്തിൻറെ കഥയായിരുന്നു. ഇതിനെല്ലാം പുറമേ ഈ രണ്ട് വർഷങ്ങളിലായി വന്ന പ്രളയം നമുക്ക് ഒട്ടേറെ പാഠങ്ങൾ തരുന്നു. നാമെല്ലാവരും എങ്ങനെ പണം സമ്പാദിക്കാം എന്ന ആലോചനയുമായി നെട്ടോട്ടമോടുകയാണ്. അതിനായി മരങ്ങളും കുന്നുകളും എല്ലാം വെട്ടിനിരത്തി വലിയ ഷോപ്പിംഗ് മാളുകളും കെട്ടിടങ്ങളും പണിത് തീർക്കുകയാണ്. ഇതിനിടയിൽ നാം ചെയ്യുന്നത് പ്രകൃതി ദ്രോഹമാണെന്നും, അത് നമുക്കു തന്നെ വലിയ വിപത്തായി മാറുമെന്നും നാം തിരിച്ചറിയാൻ വൈകിപ്പോയി. അതിൻറെ ഫലമായാണ് ഈ കാണുന്ന പ്രകൃതി ദുരന്തങ്ങളും പ്രളയവുമെല്ലാം അരങ്ങേറിയതു. വൃക്ഷങ്ങൾ വെട്ടി മാറ്റിയപ്പോൾ ശുദ്ധവായുവിൻറെ അളവ് കുറഞ്ഞു. മൃഗങ്ങൾക്ക് അവയുടെ താമസസ്ഥലങ്ങൾ നഷ്ടപ്പെട്ടു. അപ്പോഴാണ് അവയെല്ലാം നഗരങ്ങളിലും മറ്റും ഇറങ്ങാൻ തുടങ്ങിയത്. ഇതിനെ സംബന്ധിച്ച് പല വാർത്തകളും നാം കേട്ടിട്ടുണ്ടല്ലോ. വീട്ടു മുറ്റങ്ങളെല്ലാം ഇൻറർലോക്ക് ഇട്ടപ്പോൾ മഴവെള്ളം മണ്ണിലേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായി. അതിൻറെ ഫലമായി ഭൂമിയുടെ അടിത്തട്ടിൽ വെള്ളത്തിൻറെ അംശം കുറയുകയും തൽഫലമായി കിണറുകളിൽ വെള്ളം ഇല്ലാത്ത അവസ്ഥയും സംജാതമായി. നമ്മൾ അറിയാത്ത പല ഉൾപ്രദേശങ്ങളിലും ഇപ്പോൾ വെള്ളത്തിന് വലിയ ക്ഷാമം നേരിടുന്നു. മാലിന്യങ്ങൾ സംസ്കരിക്കുന്ന രീതിയിലും നമുക്ക് തെറ്റു പറ്റിയിരിക്കുന്നു. നമ്മുടെ സ്വന്തം വീട്ടിലെ മാലിന്യങ്ങൾ തൊട്ടടുത്ത് താമസിക്കുന്ന ആളിനെ പറമ്പിൽ എറിയുകയാണ് നാം ചെയ്യുന്നത്. എന്നാൽ എല്ലാവരും അങ്ങനെയല്ല.

പച്ചപ്പ് മാറ്റപ്പെട്ടപ്പോൾ കാലാവസ്ഥ വ്യതിയാനം ഉണ്ടായി. ചൂടുകാലത്ത് അങ്ങേയറ്റം ചൂടും തണുപ്പും കാലത്ത് അങ്ങേയറ്റം തണുപ്പും അനുഭവപ്പെടുന്നു. പലരും സൂര്യാഘാതമേറ്റു മരണപ്പെടുന്നു വാർത്തകൾ നാം പത്രത്തിൽ വായിക്കാറുണ്ടല്ലോ. മാധവ്ഗാഡ്ഗിൽ റിപ്പോർട്ട് പ്രകാരം ചില പ്രത്യേക ഭൂവിഭാഗങ്ങളിൽ പാറകൾ പൊട്ടിക്കരുതെന്നും കുന്നുകളും അതിലുള്ള വൃക്ഷങ്ങളും വെട്ടി നശിപ്പിക്കരുതെന്നും കൂടാതെ മറ്റനവധി കാര്യങ്ങളും നിർദേശിച്ചിരുന്നു. പക്ഷേ അതൊന്നും നമ്മൾ ചെവി കൊള്ളുകയോ പാലിക്കുകയോ ചെയ്തില്ല.

ഇനിയിപ്പോൾ നേരിട്ടതുപോലൊരു പ്രളയം ഭാവിയിൽ വരാതിരിക്കുവാൻ നമുക്ക് ശ്രദ്ധിക്കാം. വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കുന്നതിനു പകരം നമുക്ക് നിരവധി മരങ്ങൾ നട്ടുപിടിപ്പിക്കാം. ശേഷിക്കുന്ന കുന്നുകളും ചതുപ്പുകളും എല്ലാം അതുപോലെ തന്നെ സംരക്ഷിക്കാം. വീട്ടുമുറ്റങ്ങൾ കോൺക്രീറ്റ് ചെയ്യാതെയും ഇൻറർലോക്കിടാതെയും, മഴവെള്ളം സംഭരണികൾ നിർമിച്ചും ഭൂഗർഭജലത്തിൻറെ അളവ് കൂട്ടുകയും അപ്രകാരം ജലക്ഷാമം ഒരു പരിധിവരെ തടയുകയും ചെയ്യാം. കൂടാതെ ഇവിടെ സൂചിപ്പിച്ചിട്ടില്ലാത്ത നിരവധി പ്രശ്നങ്ങളുണ്ട്. ഈ വൈകിയ വേളയിലെങ്കിലും നാം ഉണർന്നു പ്രവർത്തിച്ചാലേ ഭാവിയിലുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളെ ധീരതയുടെ നേരിടാനാവൂ.

റിയ ജോമി
10 A ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം