(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്
ഇന്ന് നമ്മുടെ ജീവിതത്തിൽ ഇങ്ങനെ വ്യാപകമായ ഒരു വൈറസ് രോഗമാണ് നമ്മെ പിടി പറ്റുന്നത്. ഒരു ലക്ഷത്തിലേറെ ആളുകൾ മരിച്ചു കഴിഞ്ഞു. വൈറസ് ആർക്കും ഉണ്ടോ ഇല്ലേ ഒന്നും അറിയാനും പറയാനുമാകില്ല. എന്താണ് ഇതിന്റെയൊക്കെ അർഥം? ഇന്ത്യയിൽ തന്നെ 500 ൽ പരം ആളുകൾ മരിച്ച് കഴിഞ്ഞു. ലോകം ആകെ വ്യാപകമായി കഴിഞ്ഞിരി ക്കുന്നു. ഇതിന് മുൻപ് നിപ വൈറസ് പിടിപ്പെട്ട് ധാരാളം ആളുകൾ മരിച്ചു. ആദ്യം വൈറസ് പിടിപ്പെട്ടത് ചൈനയിലായിരുന്നു. അവർ ഇത് മറച്ചുവെച്ചു. ഇതുകാരണം ലോകമാകെ പടർന്നു പിടിച്ചു. ആദ്യം മരണത്തിൽ മുന്നിൽ ചൈനയായിരുന്നു. അന്ന് ഇതിനെ നിസാരവൽക്കരിച്ച അമേരിക്ക ഇന്ന് വിറങ്ങലിച്ച് നിൽകുന്നു. നമുക്ക് അഭിമാനിക്കാം തുടക്കത്തിലേ നിയന്ത്രണങ്ങളുമായി നമ്മൾ മുന്നിട്ടിറങ്ങിയതു കൊണ്ട് . നമുക്ക് പൊരുതാം ഈ മഹാമാരിയെ തടയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന പോലെ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും സാനിറ്റൈസർ കൊണ്ട് കൈ കഴുകിയും ജന സമ്പർക്കം ഒഴിവാക്കിയും നാം എല്ലാവരും സുരക്ഷിതരാവുക.