എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/എന്റെ ഗ്രാമം
എന്റെ ഗ്രാമം
കളകളമമൊഴുകുന്ന പുഴകളും തോടുകളും,മധുരഗാനങ്ങളോതുന്ന വാലാട്ടിക്കിളികളും,നിറഞ്ഞു നിൽക്കുന്ന വയലേലകളും നിറഞ്ഞതാണ് എന്റെ സുന്ദരഗ്രാമം.എന്റെ നാട്ടിലെ ജനങ്ങളെല്ലാം വളരെ സന്തോഷത്തോടെയാണ് ഇവിടെ കഴിയുന്നത്. എന്നാൽ പണ്ട് ഇതൊന്നുമല്ലായിരുന്നു അവസ്ഥ.മലിനമായ തോടും വിഷാശം നിറഞ്ഞ പച്ചക്കറികളും കഴിച്ച്,തിരക്കിട്ട ജീവിതത്തിൽ പരസ്പരം സംസാരിക്കാതെ വന്നപ്പോൾ രോഗങ്ങളും മറ്റും എന്റെ ഗ്രാമത്തെ പിടികൂടി.എന്നാൽ പിന്നീട് ഗ്രാമവാസികളെല്ലാം കൂടെ ഒത്തു ചേർന്ന് ഇതിനൊരു പരിഹാരം കണ്ടെത്തി.നാട്ടിൽ വീണ്ടും കൃഷിയിറക്കാനും ഗ്രാമത്തിനാവശ്യമായ നെല്ലും പച്ചക്കറികളും ഇവിടെ തന്നെ ഉൽപാദിപ്പിക്കാനും തുടങ്ങി.മലിനമായിരുന്ന ജലാശയങ്ങളെല്ലാം വൃത്തിയാക്കുകയും,വീടുകൾ തോറും മാലിന്യ സംസ്കരണത്തിനുള്ള സംനിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. അതോടെ ഗ്രാമത്തിലെ എല്ലാ പ്രശ്നങ്ങളും മാറിതുടങ്ങി.ജനങ്ങൾ തമ്മിൽ കൂടുതൽ സൗഹൃദത്തിലായി.ഈ സന്തോഷത്തിന് കൂട്ടായ് ഒരുപാട് ജന്തുജാലങ്ങളും ഇവിടുത്തെ അതിഥികളായ്.ഇപ്പോൾ ഒരിക്കലും ഞങ്ങളുടെ നെൽവയലുകൾ ഒഴിഞ്ഞു കിടക്കാറില്ല..നെൽകൃഷികൾ അല്ലെങ്കിൽ ഇടനിലകൃഷികൾ ചെയ്ത് നാട്ടുകാരും ആടുകളും പക്ഷികളുമെല്ലാം സായംസന്ധ്യകളിലും അവിടം സ്വർഗമാക്കും
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം