കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
 == ഇനി ==

അക്ഷരങ്ങളത്രയും
പിടഞ്ഞുവീണു മരിച്ചിരിക്കുന്നു
വാക്കുകളോ വിള്ളലേറ്റ്
വികൃതമായിക്കഴിഞ്ഞു
വരികളാവട്ടെ ദിശയറിയാതെ
നെട്ടോട്ടമോടുന്ന തിരക്കിലാണ്
പക്ഷെ ഇന്നോളം പടർന്നിറങ്ങിയ
മഷി മൊഴിയാതിരുന്നില്ല
ഇനി നീയൊരു കവിയല്ല
മറിച്ചൊരു കവിതയാകുക
വലിച്ചു ചീന്തുന്ന കരങ്ങളെ
കടിച്ചു കീറുന്ന
ചുവന്നു പൂത്ത കവിത.............

                                 അഞ്ജലി 10