ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/സ്നേഹബന്ധം

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹബന്ധം
ഒരുദിവസം മിന്നുവിന്റെ ശിരസിൽ ചുവപ്പ് നിറത്തിലുള്ള ഒരു റോസാപൂ വിരിഞ്ഞു.കുഞ്ഞി വരുന്നതും കത്ത് അവൾ ഇരുന്നു. അപ്പോളതാ കുഞ്ഞി വരുന്നു.മിന്നു അവളുടെ ശിരസിൽ പൂവ് കുഞ്ഞിക്കു കാട്ടിക്കൊടുത്തു.ഓണകാലമായതിനാൽ ആണ് നിന്റെ ശിരസിൽ ഈ പൂവ് വിരിഞ്ഞത്. കുഞ്ഞി പറഞ്ഞു. നീ സൂക്ഷിക്കണം ചിലപ്പോൾ കുട്ടികൾ നിന്റെ പൂവും പറിച്ചുകൊണ്ടു പോകും.ഞാൻ സൂക്ഷിച്ചുകൊള്ളാമെന്നു മിന്നു പറഞ്ഞു .ഭാഗ്യത്തിന് അങ്ങനെയൊന്നും സംഭവിച്ചില്ല.ഒരു ദിവസം ഉച്ച സമയത്തു ഒരു ശബ്ദം കേട്ട് ഉറക്കത്തിലായിരുന്ന മിന്നു കണ്ണ് തുറന്നു.നോക്കുമ്പോഴാണ് കുഞ്ഞിയുടെ ചേട്ടൻ കൊടുംകാറ്റ് വരുന്നു.അവൾക്കു പേടി തോന്നി. അപ്പോഴാണ് കുഞ്ഞി പൂമണം തേടി വന്നത് .ഇതുകണ്ട കുഞ്ഞി ചേട്ടനെ തടഞ്ഞു.കൊടുംകാറ്റ് തിരികെ പോയി. അങ്ങനെ അവൾ രക്ഷപെട്ടു. അവൾ കുഞ്ഞിക്കു ആവശ്യംപോലെ പൂമണം കൊടുത്തു.ഈ സന്തോഷം കാലങ്ങളോളം നിലനിന്നു.
ദേവാനി ബി എ
3 എ ഗവണ്മെന്റ് എൽ പി എസ് ചായം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ