ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/എലിയും പൂച്ചയും
എലിയും പൂച്ചയും
ഒരിക്കൽ ഒരു കാട്ടിൽ ഒരു കണ്ടൻ പൂച്ചയും എലിയും താമസിച്ചിരുന്നു. ഒരു ദിവസം കണ്ടൻ പൂച്ച തീറ്റി തേടി വരുകയായിരുന്നു, അപ്പോൾ മിട്ടൻ എലി അതുവഴി വന്നു. മിട്ടൻ എലിയെ കണ്ടപ്പോൾ കണ്ടൻ പൂച്ചക്ക് തിന്നാൻ കൊതി തോന്നി.മിട്ടൻ ഓടി ഒരു മരത്തിൻ്റെ പിന്നിൽ ഒളിച്ചു. ആ സമയം അതുവഴി ഒരു കാത്തു പൂച്ച വന്നു, കത്തു വിട്ടൻ്റെ അടുത്ത് ചെന്ന് ചോദിച്ചു നീ എന്തിനാണ് ഇവിടെ ഒളിച്ചിരിക്കുന്നത്? അപ്പോൾ മിട്ടൻ പേടിച്ച് വിറച്ച് പറഞ്ഞു.ആ കണ്ടൻ പൂച്ച എന്നെ ഓടിച്ചു.അപ്പോൾ കാത്തു പറഞ്ഞു നിന്നെ ഞാൻ രക്ഷിക്കാം. അതെങ്ങനെയാ.... മിട്ടൻ എലി ചോദിച്ചു .കാത്തു പൂച്ച പറഞ്ഞു ഞാൻ അവനോട് ഒന്നും രണ്ടും പറഞ്ഞ് വഴക്കിടാം. ആ തക്കം നോക്കി നീ ഓടി രക്ഷപ്പെടണം. മിട്ടൻ എലി സമ്മതിച്ചു അവൻ കാത്തു പൂച്ചയോട് നന്ദി പറഞ്ഞിട്ട് ഓടി രക്ഷപ്പെട്ടു. ഗുണപാഠം: ആപത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ