ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ പകർച്ചവ്യാധി നിർമ്മാർജനം ശുചിത്വത്തിലൂടെ
പകർച്ചവ്യാധി നിർമ്മാർജനം ശുചിത്വത്തിലൂടെ ..
ശുചിത്വം എന്നത് മനുഷ്യന് അനിവാര്യമായ ഘടകം ആണ് . വ്യക്തി ശുചിത്വം , പരിസര ശുചിത്വം എന്നിവയിലൂന്നിയാവണം പകർച്ചവ്യാധി നിർമ്മാർജ്ജനത്തിൽ നാം ശ്രദ്ധ പതിപ്പിക്കേണ്ടത്. ശുചിത്വ പാലനത്തിലുള്ള 90% രോഗങ്ങളുടെയും മൂലകാരണം.നമ്മുടെ ജീവിത സാഹചര്യങ്ങൾ നമ്മുടെ ശുചിത്വ പാലനത്തെ സ്വാധീനിക്കാറുണ്ട് . വ്യക്തിശുചിത്വം: ഒരു വ്യക്തി എന്ന നിലയിൽ നാം പാലിക്കേണ്ട അനവധി ശീലങ്ങൾ വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടും -പല്ല് തേക്കുക ,കുളിക്കുക ,ആഹരത്തിന് മുമ്പും പിമ്പും കൈ കഴുകൾ തുടങ്ങിയ അനേകം ശീലങ്ങൾ ഇതിൽ ഉൾപ്പെടും . പരിസര ശുചിത്വം: നാം നമ്മുടെ പരിസരങ്ങളിൽ പാലിക്കേണ്ട ശുചിത്വ ശീലങ്ങളാണ് പരിസര ശുചിത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് .ജലമലിനീകരണം ഇല്ലാതാക്കുക ,യഥാവിധമുള്ള സാനിട്ടേഷൻ സൗകര്യമൊരുക്കൽ ,കൊതുക്, ഈച്ച മുതലായവയുടെ നിർമ്മാർജ്ജനം ,....... , എന്നിവ ഇതിൽ ഉൾപ്പെടും. ചുരുക്കത്തിൽ പറഞ്ഞാൽ നാം പാലിക്കേണ്ട ശുചിത്വ ശീലങ്ങൾ യഥാവിധം ശീലിച്ചാൽ ,സാംക്രമിക രോഗങ്ങളിൽ നിന്നും കോവിഡ് ,സാർസ്,..., പോലെയുള്ള പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാം. വ്യക്തി - പരിസര ശുചിത്വത്തിലൂടെ നാം നമ്മുടെ രോഗങ്ങൾ തടയുകയും ,അതിലൂടെ ആരോഗ്യമുളള ഒരു ജനതെയും ,വിഭവ ക്ഷേമ സമ്യദ്ധമായ ഒരു സമൂഹത്തെവാർത്തെടുക്കുവാൻ സാധിക്കും . അതിനായി നാം ഓരോർത്തക്കും പ്രയത്നിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ