ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/എന്റെ ലോക്ഡൗൺകാലത്തെകൂട്ടുകാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ലോക്ഡൗൺകാലത്തെകൂട്ടുകാരി

എനിക്കും ചേച്ചിക്കും മണിക്കുട്ടി എന്ന ഒരു പാവയുണ്ടായിരുന്നു. ഞാനും ചേച്ചിയും അവളുടെ ഉറ്റ ചങ്ങാതിമാരായിരുന്നു .അത് ഞങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള പാവയുമായിരുന്നു .ഒരു ദിവസം ഞാനും ചേച്ചിയും കൂടി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത് ചേച്ചി നമ്മൾ എന്തോ മറന്നു പോയല്ലോ ശരിയാണല്ലേ എന്തായിരിക്കുമത് ആ' നമ്മുടെ മണിക്കുട്ടി പാവ അയ്യോ നമ്മൾ അവളെ കുടി കൂട്ടേണ്ടതായിരുന്നു ശരി ഇനിയത് പറഞ്ഞിട്ട് കാര്യമില്ല നീ പോ അതിനെ എടിത്തിട്ടു വാ ശരി ചേച്ചി. അങ്ങനെ എപ്പോഴും അവൾ ഞ്ഞങ്ങളുടെ കൂടെ ആയിരുന്നു അവളെ ഞാൻ കളിപ്പിക്കുകയും കണ്ണഴുതി പൊട്ടു തൊടുവിക്കുകയും ചോറു കൊടുക്കുകയും എൻ്റെ കൂടെ കിടത്തി ഉറക്കുകയും ചെയ്തു ഞാൻ ഈ കൊറോണ കാലത്ത് അവൾക്കും മാസ്ക് കെട്ടുമായിരുന്നു അവളുടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാനും തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കാനും ഞാൻ അവളോട് പറയുമായിരുന്നു എപ്പോഴും വ്യക്തി ശുചിത്യവും പരിസര ശുചിത്യവും പാലിക്കണമെന്ന് ഞാൻ അവൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ഇങ്ങനെ ഞങ്ങൾ രണ്ടു പേരും എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു .എനിക്കത്രയും ഇഷ്ടമായിരുന്നു എൻ്റെ മണികുട്ടിയെ.


കൃതികകലേഷ്
2 B ഗവ:എൽ.പി.എസ്.ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ