പി വി യു പി എസ്സ് പുതുമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി പരിപാലനം
പരിസ്ഥിതി പരിപാലനം
എല്ലാ ജീവജാലങ്ങളുടെയും നിലനില്പിന്റെയും പ്രാഥമിക അടിസ്ഥാന ഘടകമാണ് പരിസ്ഥിതി. അതിനായി പരിസ്ഥിതി പരിപാലനം അത്യാവശ്യമാണ്. ജലം, വായു, മണ്ണ്, സസ്യങ്ങൾ, ജന്തുജാലങ്ങൾ ഇവയെല്ലാം നമ്മുടെ പരിസ്ഥിതിയുടെ സുപ്രധാന ഘടകങ്ങളാണ്. ജനസംഖ്യാവർദ്ധനവ്, നിരക്ഷരത, വനനശീകരണം തുടങ്ങിയ ചില ഘടകങ്ങൾ പരിസ്ഥിതി പരിപാലനത്തിന് ഹേതുവായി മാറുന്നു. വിവേകശാലികൾ എന്ന് സ്വയം അവകാശപ്പെടുന്ന മനുഷ്യർ അവന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പ്രകൃതിയെയും പരിസ്ഥിതിയെയും പരമാവധി ചൂഷണം ചെയ്യുന്നു. എല്ലാവരും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഐക്യരാഷ്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. മരങ്ങളും കാടുകളും സംരക്ഷിക്കുക വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക. അതുവഴി ആഗോള സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതിദിനാചരണത്തിന്റെ ലക്ഷ്യം. പരിസ്ഥിതി പരിപാലനത്തിന് പരിസ്ഥിതി മലിനീകരണം ഇല്ലായ്മചെയ്യേണ്ടതാണ്. പ്രധാന പരിസ്ഥിതി മലിനീകരണങ്ങളാണ് വായുമലിനീകരണം , ശബ്ദമലിനീകരണം, ജലമലിനീകരണം, മണ്ണ് മലിനീകരണം വ്യവസായ വിപ്ലവത്തിലൂടെ മനുഷ്യൻ പുരോഗതി നേടിയപ്പോൾ അന്തരീക്ഷ മലിനീകരണവും ശുദ്ധജലമലിനീകരണവും വർദ്ധിച്ചു. റോഡുഗതാഗതവും ഫാക്ടറികളും വർദ്ധിച്ചപ്പോൾ അന്തരീക്ഷത്തിൽ വർദ്ധിച്ചതോതിൽ വിഷപ്പുക ഉണ്ടാകുകയാണ് ചെയ്തത്. അത് രോഗങ്ങളിലേക്കു എത്തിച്ചു. പരിസ്ഥിതി മലിനീകരണം മനുഷ്യന്റെ നിലനിൽപ്പിനെ സാരമായി ബാധിച്ചു.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം