ഡയറ്റ് പാലയാട്/അക്ഷരവൃക്ഷം/കൂട്ടിലടച്ച കിളിക്കുഞ്ഞ്
കൂട്ടിലടച്ച കിളിക്കുഞ്ഞ്
അവൾ പുറത്തിറങ്ങാറേ ഇല്ല ,എപ്പോഴും വീട്ടിൽ തന്നെ. അവൾ ഇങ്ങനെയൊന്നുമായിരുന്നില്ല. രാത്രി മാത്രമേ അവളെ കൂട്ടിൽ കാണുകയുള്ളൂ.ഏതു സമയവും കൂട്ടുകാരുടെ കൂടെ പാറി പറന്നങ്ങനെ. അച്ഛനും അമ്മയും അവളെ പല തവണശാസിച്ചു.എങ്കിലും അവൾ പുറത്തു പോകും, കൂട്ടുകാരുമൊത്ത് ആടി പാടി. പിന്നീടൊരു ദിവസം കുഞ്ഞിക്കിളി കളിക്കാൻ വരാതായി.കൂട്ടുകാർ അവളുടെ വീട്ടിൽ ചെന്നു. അവളെ എവിടേക്കും വിടുന്നിലെന്ന് അവളുടെ അച്ഛനും അമ്മയും പറഞ്ഞു.അതു കേട്ട് അവർ സങ്കടത്തോടെ മടങ്ങി. ദിവസങ്ങൾ പിന്നേയും കഴിഞ്ഞു. അവൾ ആരോടും മിണ്ടാതെയായി.ഇത് അച്ഛനേയും അമ്മയെയും സങ്കടത്തിലാഴ്ത്തി.അവർ അവളെ പുറത്തിറക്കാൻ ശ്രമിച്ചു. എന്നാൽ പതിവുപോലെ അവൾക്ക് പറക്കാൻ കഴിഞ്ഞില്ല. വെളിച്ചം കണ്ടാൽ ദയത്തോടെ ചിറകടിച്ചും ആർത്ത് കരയാനും തുടങ്ങും. പാവം കുഞ്ഞിക്കിളി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ