ജി എൽ പി സ്കൂൾ ചൂരൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി..
കൊറോണ എന്ന മഹാമാരി..
ലോകത്തെ ആകമാനം പിടിച്ചു കുലുക്കിയ കൊറോണ എന്ന വൈറസ് ചൈനയിലെ വുഹാനിലാണ് ആദ്യമായി പടർന്നു പിടിച്ചത്. 2019 ൽ പടർന്നു പിടിച്ച രോഗമായതുകൊണ്ടാണ് ഈ രോഗത്തിന് കോവിഡ് 19 എന്നു പേര് ലഭിച്ചത്. ചൈനയിൽ നിന്നും അതി വേഗത്തിൽ തന്നെ ലോകത്തിലെ പല രാജ്യങ്ങളിലേക്കും ഈ വൈറസ് വ്യാപിച്ചു. ചൈനയിൽ നിന്നും തുടങ്ങി 210 ഓളം രാജ്യങ്ങളിലേക്ക് മാസങ്ങൾക്കുള്ളിൽ തന്നെ പടർന്നു പിടിക്കുകയും ലക്ഷത്തിൽ പരം ആളുകളുടെ ജീവൻ ഈ വൈറസ് കവർന്നെടുക്കുകയും chaithu. ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിലേക്കും ഈ വൈറസിന്റെ ആക്രമണം ഉണ്ടായി. ഇന്ത്യയിൽ നമ്മുടെ കേരളം എന്ന കൊച്ചു സംസ്ഥാനത്തെയാണ് ഈ വൈറസ് ആദ്യമായി വേട്ടയാടിയത്. ജനങ്ങൾ കൂടുതലുള്ള നമ്മുടെ രാജ്യത്തു ഈ വൈറസിനെ നിയന്ത്രണത്തിൽ ആക്കാൻ കഴിഞ്ഞില്ലെങ്കിൽ അതി ഭയാനകമായ ദുരന്തം ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന് മനസ്സിലാക്കിയ ഇന്ത്യൻ ഭരണകൂടം "ജനത കർഫ്യൂ " എന്ന പേരിൽ ഇന്ത്യൻ ജനതയെ ഒരു ദിവസം വീടുകളിൽ ആക്കി. സുരക്ഷിതമായ ഈ രീതി തുടർന്നാൽ മാത്രമേ ഈ വൈറസിനെ നമ്മുടെ രാജ്യത്തുനിന്നും തുടച്ചുനീക്കാൻ പറ്റു എന്നു മനസ്സിലാക്കിയപ്പോൾ പ്രധാനമന്ത്രി "lock down"എന്ന പേരിൽ രാജ്യത്തെ പൂട്ടിയിടുവാൻ ആഹ്വാനം ചെയ്തു. അങ്ങനെ ഉള്ള കർശന നിയന്ത്രണങ്ങൾ കൊണ്ട് നമ്മുടെ രാജ്യത്ത് രോഗ വ്യാപനവും മരണനിരക്കും കുറയ്ക്കുവാൻ കഴിഞ്ഞു. കേരളത്തിൽ ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും ആരോഗ്യ പ്രവർത്തകരും നിയമ പാലകരും കേരള ജനതയെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായിനിന്നു പോരാടി.കേരളത്തിലെ ജനങ്ങളും ഈ വൈറസിനെ തുരത്താനുള്ള രാജ്യത്തെ അടച്ചുപൂട്ടലിനോട് സഹകരിച്ചു. എല്ലാവരും വീടുകളിതന്നെ ഒതിങ്ങിക്കൂടി. കൊറോണ എന്ന വൈറസിന് പ്രേത്യേകിച്ചു മരുന്ന് കണ്ടുപിടിക്കാത്തതാണ് ലക്ഷത്തിൽപരം ജീവനുകൾ നഷ്ടമാകാൻ കാരണമായത്. പ്രതിരോധമാണ് ഇതിനുള്ള ഏക പ്രതിവിധി. ആരോഗ്യ വകുപ്പ് പറയുന്ന എല്ലാ നിർദ്ദേശങ്ങളും കൃത്യമായി പാലിച്ചു വീട്ടിൽ ഇരിക്കുക. "STAY HOME STAY SAFE" എന്നു chindhikkuka. അത്യാവശ്യ ഘട്ടത്തിൽ പുറത്തു പോകേണ്ടി വരുമ്പോൾ മാസ്ക് ഉപയോഗിക്കുക. സാനിറ്റൈസർ കൊണ്ട് ഇടയ്ക്കിടയ്ക്ക് കൈ വൃത്തിയാക്കുക. ആളുകളുമായി ഒരു മീറ്റർ അകലം പാലിക്കുക. കൈ ഉപയോഗിച്ച് മൂക്കിലും വായിലും കണ്ണിലും സ്പർശിക്കാതിരിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക. നമ്മുടെ നാടിന്റെയും ജനങ്ങളുടെയും നമ്മുടെയും സുരക്ഷയ്ക്ക് വേണ്ടി സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിയമപാലകരുടെയും ഒപ്പം "Brake the chain " പങ്കാളികളാകാം. നല്ല നാളെയ്ക്കായി നമുക്കൊരുമിച്ചു കാത്തിരിക്കാം.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം