കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കോവിഡ് പ്രതിരോധം - കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
  കോവിഡ് പ്രതിരോധം - കേരളം   
'

ലോകത്തിലെ പലഭാഗങ്ങളിലും കൊറോണ വൈറസ് വ്യാപിച്ചപ്പോൾ മുതൽ അറേബ്യൻകടലിനും പശ്ചിമഘട്ടത്തിനുമിടയിലെ ഇടുങ്ങയ ഭൂപ്രദേശമായ കേരളം പതിവ് ചർച്ചാവിഷയമാണ്-കേരളത്തിലെ കോവിഡ് പ്രതിരോധം അത്രയേറെ മികച്ചതാണ്.

വികസിത സമൂഹത്തെ വിശ്വാസത്തിലെടുത്ത്‌ തദ്ദേശഭരണസ്ഥാപങ്ങൾക് ചുമതല വികേദ്ധീകരിച്ചു നൽകി കേരളം നടത്തുന്ന നീക്കം പലപ്രദമായെന്നാണ് ഇതു വരെയായുള്ള വിലയിരുത്തൽ. ഇന്ത്യയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ച കേരളത്തിൽ ആഴ്ചതോറും 30% രോഗികൾ കുറയുകയാണ് ഇതു അപ്രതീക്ഷിതമായി പെട്ടെന്നൊരു ദിവസം സംഭവിച്ചതല്ല. ദശകങ്ങളായി വിദ്യാഭാസത്തിലും ആരോഗ്യ സംരക്ഷണത്തിലും കേരളം നിർലോഭമായി പണം ചെലവഴിച്ചതിന്റെ ഫലമാണിത്. ദ്രുതഗതിയിലെ ഇടപെടലും പരിശോധനയും സമ്പർക്ക പ്പട്ടിക തയ്യാറാക്കലും കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായകമായി. ലോകാരോഗ്യസംഘടനയുടെ അഭിനന്ദനത്തിന് പാത്രമാകാൻ ഈ കൊച്ചു കേരളത്തിന്‌ സാധിച്ചു എന്നത് നമുക്കെല്ലാം അഭിമാനിക്കാവുന്ന നേട്ടമാണ്.

യദുകൃഷ്ണൻ. പി. കെ
8 I കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം