ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല/അക്ഷരവൃക്ഷം/പാലിച്ചാലും
പാലിച്ചാലും..... പാലിച്ചാലും
നമ്മുടെ ജീവിതത്തിൽ വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ശുചിത്വം. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഗൃഹ ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം. വ്യക്തി ശുചിത്വം വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും, ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം വരെ ഒഴിവാക്കാ൯ കഴിയും. 2019-20ൽ ചൈനയുടെ തലസ്ഥാനമായ വുഹാനിലാണ് കൊറോണ രോഗം ആദ്യമായി സ്ഥിരീകരച്ചത്. രോഗം ബാധിച്ച വ്യക്തികളിൽ നിന്ന് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന സ്രവം വഴിയാണ് ഈ വൈറസ് രോഗം പകരുന്നത്. രോഗാണു സമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്. കൊറോണയുടെ മറ്റു നാമങ്ങൾ: 2019-n cov acute respiratory disease Noval corona virus pneumonia Wuhan pneumonia കൊറോണയുടെ സാധാരണരോഗലക്ഷണങ്ങൾ: പനി, വരണ്ട ചുമ, ക്ഷീണം സാധാരണമല്ലാത്ത രോഗലക്ഷണങ്ങൾ : തലവേദന, മൂക്കടപ്പ്, തൊണ്ടവേദന, കഫം, ശ്വാസതടസം, പേശീ വേദന, സന്ധിവേദന,ഛർദി,വയറിളക്കം സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സി൯ഡ്രോം കൊറോണ വൈറസ് 2 ആണ് ഈ രോഗത്തിന് കാരണം. ശുചിത്വമില്ലായ്മയാണ് ഈ രോഗത്തിന്റെ പ്രധാന കാരണം ഇനിയും ഇങ്ങനെയുള്ളവയെ തടയണമെങ്കിൽ ശുചിത്വം നമ്മൾ ശീലമാക്കണം "പാലിക്കൂ ശുചിത്വത്തെ..... തടയൂ രോഗത്തെ........”
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |