ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തിശുചിത്വവും ആരോഗ്യവും

എല്ലാ മനുഷ്യരും നിർബന്ധമായും പാലിക്കേണ്ട ഒന്നാണ് ശുചിത്വം. ശുചിത്വത്തിലൂടെ മാത്രമേ നമുക്ക് ആരോഗ്യം നിലനിർത്താനാകൂ. ശുചിത്വം പാലിച്ചാൽ എല്ലാ ജീവിതശൈലിരോഗങ്ങളും നമുക്ക് ഒഴിവാക്കാനാകും. എല്ലാ മനുഷ്യരും വ്യക്തിശുചിത്വവും സാമൂഹികശുചിത്വവും പാലിക്കേണ്ടതുണ്ട്. നമ്മുടെ നാട്ടിൽ പടർന്നുകൊണ്ടിരിക്കുന്ന എല്ലാ പകർച്ചവ്യാധികളുടെയും ജീവിതശൈലി രോഗങ്ങളുടെയും പ്രധാന കാരണം മനുഷ്യരുടെ ശുചിത്വമില്ലായ്മയാണ്. ഇന്ന് നമ്മൾ അനുഭവിക്കുന്ന പ്രധാന പകർച്ചവ്യാധിയായ കൊറോണയേയും വ്യക്തിശുചിത്വം കൊണ്ട് നമുക്ക് അകറ്റാനാകും.

കൊറോണ വൈറസ്

കൊറോണ വൈറസ് ഇന്ന് ലോകത്തെ മുഴുവൻ കാർന്നുതിന്നുകയാണ് . 1930കളിലാണ് കൊറോണ വൈറസുകൾ ആദ്യമായി കണ്ടെത്തിയതെന്ന് ശാസ്ത്രലോകം പറയുന്നു. മനുഷ്യകൊറോണ വൈറസുകൾ 1960കളിൽ കണ്ടെത്തി. ജലദോഷം ബാധിച്ച രോഗികളിൽ നിന്നാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് അത് ഹ്യൂമൻകൊറോണ വൈറസ് 229ഇ എന്നും ഹ്യൂമൻകൊറോണ വൈറസ് ഒസി 43എന്നും അറിയപ്പെട്ടു.

2003ൽ ചൈനയിൽ സാർസും 2012ൽ സൗദി അറേബ്യയിൽ മൃഗങ്ങളിൽ നിന്ന് മെർസും ലോകത്തിൽ നാശം വിതച്ചു. അന്ന് മനുഷ്യർ ഇതിനെ കാര്യമായി ഗൗനിച്ചില്ല.

പിന്നീട് ചൈനയിലെ വുഹാനിൽ നവംബർ 2019ൽ പടർന്നുപിടിച്ച ന്യുമോണിയ പോലെയുള്ള അസുഖം ലോകം മുഴുവൻ നാശം വിതച്ചു. കൊറോണ വൈറസ് ഡിസീസ് അഥവാ കോവിഡ് 19 എന്ന പേരിൽ അറിയപ്പെട്ടു. ലാറ്റിൻ ഭാഷയിൽ കൊറോണ എന്ന പദത്തിനർഥം കിരീടം എന്നാണ്. കോവിഡ്19 വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലും പ്രായമുള്ളവരിലും പ്രതിരോധനശേഷി ഇല്ലാത്തവരിലുമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ആദ്യ മരണം ചൈനയിലെ വുഹാനിൽ 2020 ജനുവരി 11നാണ്.

വ്യക്തി ശുചിത്വം പാലിക്കുക വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും, ജീവിതശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും.

  • കൂടെക്കൂടെയും, ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക.
  • പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു ഇരുപത് സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ്. കൈയുടെ പുറംഭാഗം, വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറയ്ക്കുക.
  • രോഗ ബാധിതരുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക.
  • ഉയർന്ന നിലവാരത്തിലുള്ള മാസ്ക്ക് (N 95) ഉപയോഗിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റെസർ എന്നിവ ഉപയോഗിക്കുന്നതും കൊറോണ വൈറസിനെ ഉൾപ്പെടെ പ്രതിരോധിക്കാൻ ഉത്തമം.
  • അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
  • പകർച്ച വ്യാധി ബാധിതരുമായി നിശ്ചിത അകലം (1 മീറ്റർ) പാലിക്കുക. ●ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക.
  • പകർച്ച വ്യാധി ബാധിച്ചവർ, പനിയുള്ളവർ തുടങ്ങിയവർ പൊതു സ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക.
  • വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിയുന്നതും വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം.
  • ഫാസ്റ്റ് ഫുഡും, കൃത്രിമ ആഹാരവും, പഴകിയ ഭക്ഷണവും ഒഴിവാക്കണം.

ഇങ്ങനെ നമുക്ക് ചുറ്റും ഉള്ള വൈറസുകളെ പ്രതിരോധിക്കാം, അതിജീവിക്കാം.

അക്സാ
9 B ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം