ജി എൽ പി എസ് പൊന്നംവയൽ/അക്ഷരവൃക്ഷം/കരുതാം പരിസ്ഥിതിയെ
കരുതാം പരിസ്ഥിതിയെ
ഇന്ന് ശാസ്ത്രയുഗമാണ് .മണ്ണിനെയും മരങ്ങളെയും എന്തിന് ശ്വസിക്കുന്ന ജീവവായുവിനെ പോലും ദുരുപയോഗം ചെയ്യുന്ന സ്വാർത്ഥരായ മനുഷ്യരുടെ കാലം. കാലം മാറുമ്പോൾ മനുഷ്യരും മാറിവരുന്നു. ജീവൻ തളിർത്തുവന്ന മണ്ണോ,മണ്ണിനെ നിലനിർത്തിയ പ്രകൃതിയേയോ ആരും ഓർക്കില്ല. പരിസ്ഥിതി എന്നത് നമ്മുടെ ജീവൻ്റെ അടിത്തറയാണ്. അതിനെ സംരക്ഷിക്കുകയെന്നത് നാം ഓരോരുത്തരുടെയും കടമയാണ്. നദികളിൽ മാലിന്യങ്ങൾ തള്ളുന്നു, ഫാക്ടറികളിൽ നിന്നും പുറത്ത് വിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. ദിനംപ്രതി നമ്മുടെ പരിസരം മലിനമാക്കുന്നു. അങ്ങനെ പരിസ്ഥിതിയെ മുഴുവനായും നമ്മൾ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് . പ്രകൃതി നമ്മുടെ അമ്മയാണ് .അതിനാൽ അതിനെ സംരക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നമ്മൾ ആചരിക്കുന്നു. അത് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഒത്തുചേരലാണ്. നമ്മുടെ പരിസ്ഥിതിയെ നമ്മൾ സംരക്ഷിക്കണം, വനനശീകരണം തടയണം, മാലിന്യങ്ങൾ വലിച്ചെറിയാതെയിരിക്കണം. നമുക്ക് ഒത്തുചേർന്ന് സംരക്ഷിക്കാം നമ്മുടെ പരിസ്ഥിതിയെ നല്ലൊരു നാളേക്കായ്.....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം