റോസ്സ് ഡെൽ ഇ എം സ്ക്കൂൾ കല്ലമ്പലം/അക്ഷരവൃക്ഷം/സ്നേഹ സിംഹം

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹ സിംഹം


പുലരിക്കുളിരിൽ പുതച്ചുറങ്ങാൻ
ആർക്കുമൊട്ടായില്ല എന്റെവീട്ടിൽ
കുട്ടികളല്ലേ ഉറങ്ങിക്കേട്ടെ
എന്നു പറയുവാനൊട്ടാളുമില്ല
കല്പിക്കുന്നുണ്ടൊരാളിവിടെ
കല്പനയ്ക്കൊട്ടു മാറ്റമില്ല
ആദിത്യനെത്തുന്നതെന്തിനാവോ
പുലരിക്കുളിരിൽ സുഖംപകരാൻ
അതേറ്റുവാങ്ങുവാൻ നമ്മൾ നിത്യം
ഉദയത്തിൻ മുൻപേ യുണർന്നിടേണം
പുലരിക്കുളിരിൽ ഇറങ്ങി നോക്കൂ
കളകൂചനം കേൾക്കാം നമുക്ക് നിത്യം
ആരോഗ്യം ഉന്മേഷം ഒക്കെക്കിട്ടും
പുലരിപ്രഭതൻ ഇളംകുളിരിൽ
പഠനത്തിൻ പറ്റും സമയമതേത്
പുലരിയാണത്രേ ശരിയുത്തരം
ആരാണിതിന്റെയാ സൂത്രധാരൻ
മുത്തശ്‌ച്ഛൻ ഞങ്ങടെ സ്നേഹ സിംഹം
ആ പാദാരവിന്ദം നമിപ്പൂ ഞങ്ങൾ
മേൽഗതി കിട്ടുവാൻ ജീവിതത്തിൽ


 

ലക്ഷ്മി ഇതിഹാസ്
7A റോസ്സ് ഡെൽ ഇ എം സ്ക്കൂൾ കല്ലംബലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത