റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി/അക്ഷരവൃക്ഷം/ ആരോഗ്യമാണ് സമ്പത്ത്
ആരോഗ്യമാണ് സമ്പത്ത്
ഒരു നാട്ടിൽ നല്ല കുറച്ചു കൂട്ടുകാർ ഉണ്ടായിരുന്നു രണ്ടുപേർ അടുത്ത സുഹൃത്തുക്കളായിരുന്നു ബാലുവും മനുവും. അവർ എല്ലാകാര്യത്തിലും ഒരുപോലെയായിരുന്നു ചിന്തിച്ചിരുന്നത്. എന്നാൽ ഒരു കാര്യത്തിൽ അവർ വ്യത്യാസം ഉള്ളവരായിരുന്നു ബാലുവിന് അവന്റെ വീടും മുറിയും പരിസരവും വൃത്തിയുള്ള ആവണം ഉണ്ടായിരുന്നു. മനുവിന് നേരെ വിപരീതമാണ്. അവൻ നല്ല ബുദ്ധിമാനാണ് എന്നാൽ യാതൊരു വൃത്തിയും ഉണ്ടായിരുന്നില്ല. വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിൽ മാത്രം മടിയായിരുന്നു ഒരു ദിവസം അവർ പാടത്തും പറമ്പത്തും നടന്നു നടന്നു വീട്ടിലേക്കു തിരിച്ചു. ബാലു കുളിച്ചു വൃത്തിയായി അതിനു ശേഷം ഭക്ഷണം കഴിച്ചു. എന്നാൽ മനു തൻറെ വീട്ടിലെത്തി കൈ കഴുകാതെ ആണ് ഭക്ഷണം കഴിച്ചത്. അമ്മ അവനെ പതിവുപോലെ വഴക്കുപറഞ്ഞു., നീ ഭക്ഷണം കഴിച്ചത് അസുഖം വരും. എന്നാൽ മനു ഇതൊന്നും കേൾക്കാതെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. അവൻ സോഫയിൽ കിടന്നു ടിവി കണ്ടു. ഒരു ദിവസം രണ്ടുപേരും കളിച്ചുകൊണ്ടിരുന്നപ്പോൾ കുറച്ചു മാമ്പഴം കിട്ടി. മാമ്പഴം വൃത്തിയായി കഴുകിയ ശേഷം ആണ് ബാലു കഴിച്ചത് . മനു,ആണെങ്കിൽ കൈ കഴുകിയില്ല, മാമ്പഴവും കഴുകിയില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മനുവിന് വയറുവേദന വന്നു. കൈ കഴുകാതെ ആണ് ഭക്ഷണം കഴിച്ചത് എപ്പോഴും അങ്ങനെയാണ് കഴിക്കാറുള്ളത് എന്ന് അവൻറെ അമ്മ ഡോക്ടറോട് പറഞ്ഞു. ഡോക്ടർ പറഞ്ഞു കൈ കഴുകണം കഴിക്കുന്ന ഭക്ഷണവും വൃത്തി ഇല്ലാതിരുന്നാൽ അസുഖം വരും. അസുഖം മാറി മനു വീട്ടിലെത്തി. ബാലുവിനെ കളിക്കാൻ വിളിച്ചു . ബാലു പറഞ്ഞു കൈ കഴുകി ഭക്ഷണം കഴിക്കുന്ന ശീലം ഉണ്ടെങ്കിലേ ഞാൻ കളിക്കാൻ വരു. മനു പറഞ്ഞു. ശരി ഡോക്ടർ പറഞ്ഞത് പോലെ നീയും പറഞ്ഞതുപോലെ ഞാൻ ഇനി കൈ കഴുകി മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ. അതിനു ശേഷം അവർ വീണ്ടും പഴയതുപോലെ നല്ല കൂട്ടുകാരായി കളിക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ