ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
17:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വത്തിന്റെ മഹത്വം

ഇക്കാലഘട്ടത്തിൽ നമ്മുക്ക് എല്ലാവർക്കും ശുചിത്വം വേണം. മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്താമാക്കുന്ന ഒന്നാണ് ശുചിത്വം. നമുക്ക് വസ്ത്രത്തിനും ഭക്ഷണത്തിനും വൃത്തി വേണം. ആരോഗ്യപൂർണമായ ജീവിതത്തിന് വ്യക്തി ശുചിത്വം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.പ്രഭാത കൃത്യം നിർവഹിക്കുകയും കുളിക്കുകയും നമ്മുക്ക് ആവശ്യമാണ്. അതുപോലെ ശൗചാലയത്തിൽ പോയതിന് ശേഷം നന്നായി സോപ്പിട്ടു കൈകൾ കഴുകുക.നഖം ആവശ്യത്തിൽ കൂടുതൽ വളരുമ്പോൾ മുറിക്കുക. ദിവസവും കഴുകിയ വസ്ത്രം മാത്രം ഉപയോഗിക്കുക.ഭക്ഷണം കഴിക്കുമ്പോഴും കഴിച്ച ശേഷവും കയ്യും വായും കഴുകുക. ഇങ്ങനെ ശരീരവും വസ്ത്രവും നാം ഇടപഴകുന്ന സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കൽ ഓരോ വ്യക്തിയുടേയും കടമയാണ്. വൃത്തി വിശ്വാസത്തിന്റെ പാതിയാണെന്ന് നബി തിരുമേനി പഠിപ്പിക്കുന്നു.ഇതുപോലെ എല്ലാ മതങ്ങളും ശുചിത്വത്തിന് വേണ്ടി പ്രേരിപ്പിക്കുന്നു . ആയതിനാൽ നമ്മുക്ക് ശുചിത്വം ശീലിക്കാം. വ്യക്തി ശുചിത്വത്തിലൂടെ സാമൂഹിക ശുചിത്വവും രാഷ്ട്ര ശുചിത്വവും അങ്ങനെ ലോക ശുചിത്വവും നമുക്ക് നേടിയെടുക്കാം .വീട്ടിലിരിക്കൂ സുരക്ഷിതരാവൂ...

ഹംദ എൻ എച്ച്
4 C ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം