ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം
ഉണ്ണിക്കുട്ടൻെറ പൂന്തോട്ടം
ഉണ്ണിക്കുട്ടൻെറ പൂന്തോട്ടം മനോഹരമായിരുന്നു. ധാരാളം പൂക്കൾ നിറഞ്ഞ തോട്ടം . പൂമ്പാറ്റകളും, പൂത്തുമ്പികളും , തേനീച്ചകളും മതിയാവോളം മധു നുകരുന്ന തോട്ടം. ഒരു ദിവസം ചെടി നനയ്ക്കുമ്പോൾ ഒരു തേനീച്ച ഉണ്ണിക്കുട്ടൻെറ കയ്യിൽ ഒരു കുത്ത്. ആവൂ... ഉണ്ണി നിലവിളിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്കോടി. "അമ്മേ ..തേനീച്ച കുുത്തി. ആ തേനീച്ചകളെയെല്ലാം കൊല്ലണം". അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു. അമ്മ വാത്സല്യത്തോടെ അവനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. “മോനെ ..അങ്ങനെ പറയരുത്. ഈ ഭൂമി എല്ലാവർക്കും അവകാശപ്പട്ടതാ.. ആ തേനീച്ച തേൻ നുകരാൻ വന്നപ്പോൾ നീയൊരു തടസ്സമായി തോന്നിയിരിക്കാം.. ഇത്തിരിപ്പോന്ന തേനീച്ചയെക്കൊണ്ടും എന്തെല്ലാം ഉപകാരങ്ങളുണ്ട്. തേൻ , പരാഗണം... അങ്ങനെ .. അങ്ങനെ... കുറ്റബോധത്തോടെ അവൻ തലതാഴ്ത്തി പൂന്തോട്ടത്തിലേക്ക നടന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ