സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/അക്ഷരവൃക്ഷം/ആരോഗ്യം.... സുരക്ഷിതത്വം
ആരോഗ്യം.... സുരക്ഷിതത്വം
ലോകത്തെ ഭീതിയുടെ മുൾ മുനയിൽ നിർത്തികൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ തുരത്താൻ നമ്മുക്ക് ഏറ്റവും അത്യാവശ്യം വ്യക്തിശുചിത്വമാണ്. ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ രോഗപ്രതിസന്ധി നേരിടാൻ ഇത് അനിവാര്യമാണ്. കൊറോണയെ നേരിടാൻ നമുക്ക് ഓരോരുത്തർക്കും ശുചിത്വത്തോടെ മുന്നേറാം.ചുമ, തൊണ്ടയിൽ ഉണ്ടാകുന്ന വരൾച്ച തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങൾ ആയതിനാൽ നമുക്ക് ശുചിത്വത്തോടെ തുമ്മുമ്പോളും ചുമക്കുമ്പോളും വാ പൊത്തിപിടിക്കാം. പൊതുപരിപാടികൾഒഴിവാകുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യാം. ഗവൺമെൻ്റ നൽകുന്ന നിർദേശങ്ങൾ പാലിക്കുക. അതിനായി അതി ജാഗ്രതയോടെ ലോക്കഡൗൺ ഘട്ടത്തെ ജനം പൂർണമായും ഉൾക്കൊള്ളണം. ജനങ്ങളുടെ സഞ്ചാരം അനിയന്ത്രിതമായതിനാൽ രോഗം പടരുകയും സമൂഹവ്യാപനം ഉണ്ടാകുകയും ചെയ്യും. ജനസാന്ദ്രത കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമാകും. അതിനാൽ ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണം. സിഡ്രിക് അടങ്ങിയ ഭക്ഷണം കഴിക്കുക, മാസ്ക് ധരിക്കുക, ഇടക്കിടെ കൈ കഴുകുന്നതും വഴി ഒരു പരിധി വരെ കൊറോണയെ തടയാൻ സാധിക്കും. പ്രത്യാശയുടെയും അതിജീവനത്തിന്റെയും കരുത്താർന്ന നമുക്ക് മുമ്പോട്ട് പോയെ തീരു. ജാഗ്രത എന്ന ആയുധം കൊണ്ട് കോവിഡിനെ ഒരുമയോടെ തോല്ലിക്കാൻ ...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ