എസ്. വി. ഹൈസ്കൂൾ പുല്ലാട്/അക്ഷരവൃക്ഷം/വ്യഗ്രത വേണ്ട, ജാഗ്രത മതി
വ്യഗ്രത വേണ്ട,ജാഗ്രത മതി
കോവിഡ് -19 എന്ന മഹാമാരി ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ആയിരക്കണക്കിന് ആളുകളുടെ ജീവൻ എടുത്ത് ഈ മഹാമാരി ചൈനയിൽ നിന്ന് ഇന്ത്യയിലെത്താൻ വെറും രണ്ടു മാസമേ എടുത്തൊള്ളു. വുഹാനിൽ മെഡിക്കൽ വിദ്യാർഥി ആയിരുന്ന തൃശ്ശൂർക്കാരിയിലൂടെയാണ് ഇന്ത്യയിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.കേരളത്തിൽ പിന്നീട് രോഗം റിപ്പോർട്ട് ചെയ്തത് മാർച്ചിലാണ്. ഇറ്റലിയിൽ നിന്നും വന്ന ദമ്പതിമാർക്കായിരുന്നു കൊറോണ പിടിപെട്ടത്. പിന്നെ അത് കേരളമാകെ പടർന്ന് പടിക്കുകയായിരുന്നു. കൂടുതലും രോഗം പരന്നത് വിദേശത്ത് നിന്ന് വന്നവരിൽ നിന്നും പിന്നെ സമ്പർക്കത്തിലൂടെയുമായിരുന്നു.പതിനൊന്നിനം വൈറസുകളാണ് കൊറോണ എന്ന പേരിൽ അറിയപ്പെടുന്നത്. വെറും ഒരു പൊടിയായ കൊറോണ മനുഷ്യശരീരത്തിൽ കയറുമ്പോൾ ആണ് പ്രവർത്തിച്ച് തുടങ്ങുന്നത്. ശ്വാസകോശത്തിന്റെ പ്രവർത്തനത്തെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. മറ്റു രോഗങ്ങൾ ഉള്ളവരിൽ മരണം വരെസംഭവിച്ചേക്കാം. ഇതിന്റെ ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗം സാമൂഹിക അകലം പാലിക്കുക എന്നതാണ്. അതിനാലാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി മാർച്ച് 24 -ാം തീയതിമുതൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. നാം വീടുകളിൽ സുരക്ഷിതരായി ഇരിക്കുക. ഇതല്ലാതെ ഇതിനെ പ്രതിരോധിക്കാൻ മറ്റുമാർഗ്ഗങ്ങളൊന്നുമില്ല.വീടിനു പുറത്ത് ഇറങ്ങുന്നവർ ഒരു മണിക്കൂർ ഇടവിട്ട് സോപ്പോ സാനിറ്റൈസർ അല്ലെങ്കിൽ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. കണ്ണിലോ മൂക്കിലോ വായിലോ തൊടാതിരിക്കുക. ഈ കാര്യം ഇതിന്റെ പ്രതിരോധത്തിൽ പെടുന്നു.കൊറോണ എന്ന മഹാമാരി ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഇല്ലാതാക്കുന്നു. ജനജീവിതം ദുഷ്കരമാക്കി. ഈ മഹാമാരിയെ ഈ ഭൂമുഖത്ത് നിന്നു തുടച്ച് മാറ്റാൻ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം, പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവല്ല ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുല്ലാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവല്ല ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവല്ല ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുല്ലാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവല്ല ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം