ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വം എന്നത് നമ്മുടെ ജീവിതത്തിലെ നല്ലൊരു ശീലം എന്നതിനപ്പുറം ഒരു സംസ്കാരം കൂടിയാണ്. സ്നേഹം ജീവിതത്തെ അർത്ഥപൂർണ്ണമാക്കുമ്പോൾ ശുചിത്വം ജീവിതത്തെ ആരോഗ്യ പൂർണമാക്കുന്നു. ശുചിത്വവും രോഗപ്രതിരോധവും ആരോഗ്യവും ഒരു കണ്ണിയിലേത് എന്നപോലെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.നാം പാലിക്കുന്ന ശുചിത്വത്തിലെ പോരായ്മകളാണ് 90 ശതമാനം അഥവാ മിക്ക രോഗങ്ങൾക്കും കാരണം. ആയതിനാൽ ശുചിത്വമാണ് അത്തരം ജീവിതശൈലി രോഗങ്ങൾക്കുള്ള ഏക പ്രതിവിധി. ശുചിത്വത്തിന് രണ്ട് ഭാഗങ്ങളുണ്ട്. അവ വ്യക്തിശുചിത്വവും പരിസര ശുചിത്വവും ആണ്. ഓരോ വ്യക്തിയും സ്വയമായി പാലിക്കുന്ന ശുചിത്വത്തെ ആണ് വ്യക്തി ശുചിത്വം എന്ന് പറയുന്നത്. വ്യക്തി ശുചിത്വ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ നമ്മെ മാത്രമല്ല മറ്റുള്ളവരെയും രോഗങ്ങളിൽ നിന്നും ഒഴിവാക്കാനാകും. ഭക്ഷണത്തിന് മുമ്പും പിൻപും കൈ കഴുകുന്നതും ദിവസവും കുളിച്ച് ശരീരശുദ്ധി വരുത്തുന്നതും പൊതുനിരത്തുകളിൽ തുപ്പാതെയിരിക്കുന്നതും ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ കൈ കൊണ്ടോ മറയ്ക്കുന്നതും വ്യക്തി ശുചിത്വത്തിന്റെ ഒരു ഭാഗമാണ്. വ്യക്തിശുചിത്വം കൃത്യമായി പാലിക്കുന്നതിലൂടെ ത്വക്ക് രോഗങ്ങൾ, പകർച്ചപ്പനി തുടങ്ങി ഇന്ന് ലോകത്ത് വ്യാപിക്കുന്ന കോവിഡിൽ നിന്നു വരെ നമുക്ക് മുക്തി നേടാനാകും.നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിന് ആണ് പരിസരശുചിത്വം എന്ന് പറയുന്നത്. പരിസര ശുചിത്വത്തിലൂടെ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികളെ നമുക്ക് പ്രതിരോധിക്കാനാകും. എന്നാൽ ശുചിത്വമില്ലായ്മ ഇന്ന് സമൂഹത്തിലെ വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്നു. നാം എവിടെ നോക്കുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മ കാണുന്നു. ഇതിനെല്ലാം കാരണം നാം മനുഷ്യർ തന്നെയാണ്. മനുഷ്യർ ഇന്ന് കപട സംസ്കാരമുള്ള വരായിമാറിയിരിക്കുന്നു. നമ്മുടെ വീടുകളിലെ ചപ്പുചവറുകൾ പൊതുനിരത്തുകളി ലേക്കും മറ്റുള്ളവരുടെ പറമ്പുകളിലേക്കും വലിച്ചെറിയുന്നു. ഇത്തരം പ്രവർത്തനങ്ങൾ നമ്മുടെ കപട സംസ്കാരത്തിന്റെ ഭാഗമാണ്. ഇവമൂലം ശുചിത്വമില്ലായ്മ വ്യാപിക്കുന്നു. ഇന്ന് നാം നേരിടുന്ന പല രോഗങ്ങളുടെയും പ്രശ്നങ്ങളുടെയും ഏക പോംവഴി എന്നത് ശുചിത്വം മാത്രമാണ്. ശുചിത്വം നല്ലൊരു സംസ്കാരം അഥവാ ശീലം എന്നതിനുപരി രോഗപ്രതിരോധ മാർഗം കൂടിയാണ്.ഇങ്ങനെ ശുചിത്വത്തിന്റെ പ്രസക്തി ഏറെയാണ്. ഭൂമിയെയും മനുഷ്യനെയും ഒരു പോലെ നന്നാക്കാൻ കഴിയുന്ന ഒന്ന് ശുചിത്വം മാത്രമാണ്. അതുകൊണ്ടുതന്നെ ശുചിത്വം പാലിക്കുക എന്നത് അനിവാര്യമാണ്. ശുചിത്വമുള്ള നല്ല നാളേക്ക് വേണ്ടി നമുക്ക് പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം