ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധശക്തി

നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് വൈറസ് ബാധ നാം പോലുമറിയാതെ നമ്മെ വേട്ടയാടുന്ന ഏറ്റവും മാരകമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ആവ നമ്മെ എത്തിക്കുന്നു. എപ്പോൾ ഏത് സമയത്ത് എന്ന് നമുക്ക് പ്രവചിക്കാൻ പോലും പറ്റില്ല. വൈറസ് ബാക്ടീരിയ എന്നിവയാൽ ഉണ്ടാകുന്ന രോഗങ്ങളും മറ്റു രോഗങ്ങളും നമ്മെ തളർത്തുന്നു. ഇതിൽനിന്നെല്ലാം മുക്തിനേടാൻ രോഗപ്രതിരോധശേഷി വേണം. രോഗപ്രതിരോധശേഷി ഉണ്ടെങ്കിൽ പല രോഗങ്ങളും വരാതെ നമ്മുടെ ശരീരം പ്രതിരോധിക്കും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് നല്ലത്. ഇതാണ് ജാഗ്രതയോടു കൂടിയ ജീവിതരീതി. രോഗപ്രതിരോധശേഷി ഉണ്ടാകാൻ നിത്യവും വ്യായാമം ചെയ്യണം. ശരീരം ശുചിത്വം ഉള്ളതായി സൂക്ഷിക്കണം. പോഷക ഗുണമുള്ള ആഹാരം കഴിക്കണം. ഇലക്കറികൾ പാൽ മുട്ട മത്സ്യമാംസാദികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നാമോരോരുത്തരും ശാരീരികമായും മാനസികമായും രോഗങ്ങളെ പ്രതിരോധിക്കാൻ തയ്യാറെടുക്കണം എന്നാൽ മാത്രമേ നാം ആഗ്രഹിക്കുന്ന ജീവിതം നമുക്ക് സ്വന്തം ആകൂ.

അനാമിക സി ആർ
4A ഗവണ്മെന്റ് എൽ പി എസ് കഴിവൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



മാമ്പഴം

ഒരു ദിവസം മനുവും കൂട്ടുകാരും മുറ്റത്ത് കളിക്കുകയായിരുന്നു. അവിടെ ഒരു തേന്മാവ് ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു കാറ്റു വീശി മാവിൽനിന്നും തേനൂറുന്ന മാമ്പഴങ്ങൾ താഴെ വീണു. മനുവും കൂട്ടുകാരും ഓടിച്ചെന്ന് എടുത്തു. മനുവും കൂട്ടുകാരും അത് കഴിക്കാൻ ഒരുങ്ങി. പെട്ടന്ന് തേൻ മാവിൽ നിന്നും പൊന്നി തത്ത വിളിച്ചു, കൂട്ടുകാരെ മാമ്പഴം കഴുകാതെ കഴിക്കരുത്. തറയിൽ വീണ ഭക്ഷണം കഴുകാതെ കഴിക്കരുത്. കഴുകാതെ ഭക്ഷണം കഴിച്ചാൽ അസുഖം പിടിപെടും. മനുവും കൂട്ടുകാരും ഉടനെതന്നെ മാമ്പഴം കഴുകി കഴിച്ചു. ഇതുകണ്ട് പൊന്നി തത്ത സന്തോഷത്തോടെ ചിലച്ചു കൊണ്ടു പറന്നു പോയി.

അർജുൻ എസ് എൻ
1A ഗവണ്മെന്റ് എൽ പി എസ് കഴിവൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


പ്രപഞ്ചം

ചൂടും തണുപ്പും ഹിമവും
മഴയും കാറ്റും കടലും
പ്രപഞ്ചത്തിന് ആധാരം
പ്രപഞ്ചത്തിന് അടിസ്ഥാനം.
  കാടും കാട്ടരുവികളും
  പുഴയും ചോലമരങ്ങളും
  കുരുവികളും ശലഭങ്ങളും
  മൃഗ ജാലങ്ങളും എല്ലാം
  ചേർന്നതാണ് എൻറെ പ്രപഞ്ചം.
 

അഭിനന്ദ് സി ആർ
1A ഗവണ്മെന്റ് എൽ പി എസ് കഴിവൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


പരിസ്ഥിതി ദിനം

എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.വ്യവസായ വിപ്ലവത്തിന്റെ ഫലമായി മാലിന്യങ്ങൾ പുറത്തുവന്നു. ഇത് പ്രകൃതിക്ക് ഏൽപ്പിച്ച ക്ഷതങ്ങൾ ചില്ലറയല്ല.

വാഹനങ്ങളും വ്യവസായശാലകളും അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന വിഷപ്പുകയും മാരകമായ കാർബൺഡയോക്സൈഡ് ഇല്ലാതാക്കാൻ ഭൂമിയിൽ ആവശ്യത്തിന് മരങ്ങളില്ല. ഓസോൺ പാളികളിൽ തുളവീണ്  സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ പതിച്ചു തുടങ്ങി. ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്. മണ്ണിൽ വേരൂന്നി വളരുന്ന സസ്യങ്ങളും മണ്ണിൽ അഭയം തേടുന്ന ജീവികളും ആണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്. അതുകൊണ്ട് പരിസ്ഥിതി കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ  ആവശ്യകത ഭാവിതലമുറയായ  കുട്ടികളെ ബോധവൽക്കരിക്കാനും സമൂഹത്തെ ബോധവൽക്കരിക്കാനും  ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു.
ശിവന്യ എസ് എൻ
3A ഗവണ്മെന്റ് എൽ പി എസ് കഴിവൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത