എസ്. ബി. എസ്. ഓലശ്ശേരി/അക്ഷരവൃക്ഷം/ഓടിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
ഓടിക്കാം കൊറോണയെ

വീട്ടിലിരുന്നു മടുത്തില്ലേ
നാട്ടിലിറങ്ങി നടക്കണ്ടേ
പാർക്കിൽ പോയി കളിക്കണ്ടേ
കൂട്ടരുമൊത്തു കളിക്കണ്ടേ
ഹണിയും ബണിയും കിക്കോയും
കൂട്ടിനു വേറെ ആളില്ല
എല്ലാവർക്കും പുറത്തുപോവാൻ
ഓടിക്കേണം കൊറോണയെ
സോപ്പും വെള്ളവും ഉപയോഗിച്ച്
കൈകൾ നന്നായ് കഴുകേണം
നമ്മുടെ വീടും പരിസരവും
ശുചിയാക്കേണം എല്ലാരും
ശുചിത്വം നമ്മൾ പാലിച്ചാൽ
ഓടിച്ചീടാം കൊറോണയെ
 

അർഷ്യ മൻസൂർ
2 A സീനിയർ ബേസിക് സ്കൂൾ , ഓലശ്ശേരി
ചിറ്റൂർ, ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത