ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ശുചിത്വം (കോറോണ അവധിക്കാലം)

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണ അവധിക്കാലം

അങ്ങനെ ഒരു വേനൽക്കാലം കൂടി കടന്നു പോയി.വേനലവധിക്ക് ശേഷം സ്കൂൾ തുറന്നു.വളരെയധികം പ്രതീക്ഷയോടെ ഓരോ കുട്ടിയും സ്കൂളിലേക്ക് പോയി.അമ്മുവും വളരെയധികം പ്രതീക്ഷയിൽ ആയിരുന്നും.പക്ഷേ അവളുടെ പ്രതീകിഷ തകർത്തുകൊണ്ട് ആയിരുന്നു.അവൾക്ക് പനി ബാധിച്ചത് ആദ്യം ദിനം പോലും അവൾക്ക് സ്കൂളിൽ പോകാൻ കഴി‍‍ഞ്ഞില്ല.പോരാഞ്ഞിട്ട് നല്ല മഴയും .പതിവുപോലെ അവളുടെ സ്കൂളിൽ പ്രവേശനോത്സവം അതിഗംഭീരമായി നടന്നു.എല്ലാവരും പുതിയ ക്ലാസ്സുകളിലേക്ക് ചെന്നു. ടീച്ച‍ർ വന്ന് ഹാജർ എടുത്തു.അമ്മു 5-ാം ക്ലാസ്സിൽ ആയിരുന്നു. അവൾ മാത്രമേ ക്ലാസ്സിൽ വരാതിരുന്നുള്ളൂ. ടീച്ചർ മറ്റ് കുട്ടികളോട് കാരണം അന്വേഷിച്ചു. ആർക്കും കാരണം അറിയില്ലായിരുന്നു.ദിവസങ്ങൾ കഴിഞ്ഞു അമ്മുവിന് സ്കൂളിൽ എത്തിചേരാൻ കഴിഞ്ഞില്ല. <
ടീച്ചർ അവളുടെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചു.അപ്പോഴാണ് അവൾ പനി പിടിച്ച് കിടക്കുകയാണെന്ന് ടീച്ചർ അറിയുന്നത്.ടീച്ചർ അവളുടേ അമ്മയോട് സംസാരിച്ചു.അവർ പറഞ്ഞു ഞാൻ ഡോക്ടറുടെ അടുത്ത് കൊണ്ടു പോയി.മരുന്ന് മുടങ്ങാതെ കൊടുക്കുന്നുണ്ട്.പനി കുറയുന്നില്ല.. അപ്പോഴാണ് ടീച്ചർ അത് ശ്രദ്ധിച്ചത്.അവളുടെ വീടും പരിസരവും വളരെ വൃത്തിഹീനമായി കാണാൻ കഴി‍ഞ്ഞത്.മുറ്റത്ത് ചിരട്ടകളിലും മറ്റും വെള്ളം കെട്ടി നിൽക്കുന്നു.അതിൽ കൊതുക് മുട്ടയിട്ടു പെരുകുന്നു. ചപ്പു ചവറുകൾ ഒരു മൂലയിൽ കൂട്ടിയിട്ടിരിക്കുന്നു.ടീച്ചർ അവളുടെ അമ്മയെ കാര്യങ്ങൾ പറ‍ഞ്ഞു മനസ്സിലാക്കി .പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിൻെറ പ്രാധാന്യം വളരെ വലുതാണ്,ശുചിത്വമില്ലായ്മയാണ് രോഗങ്ങൾ വരാനുള്ള ഒരു മുഖ്യകാരണം.ആദ്യം ഈ ചുറ്റുപ്പാട് വൃത്തിയാക്കൂ. അതിന് ശേഷം മരുന്ന് നൽകൂ അപ്പോൾ അവളുടെ രോഗം മാറും ടീച്ചറുടെ വാക്കുകൾ അമ്മുവിൻെറയും അവളുടെ അമ്മയുടെയും കണ്ണ് തൂറപ്പിച്ചു. അമ്മ വീടും പരിസരവും വൃത്തിയാക്കി.അലങ്കാരചെടികൾ ദിവസവും നീരിക്ഷിക്കാനും വെള്ളം കെട്ടി കിടക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു. അപ്പോൾ അവളുടെ അസുഖം മാറുകയും സന്തോഷത്തോടെ സ്കൂളിൽ പോകുവാനും കഴിഞ്ഞു.

അനന്യ അജിത്ത്
4 E ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ