എ.യു.പി.എസ്. ചെമ്പ്രശ്ശേരി/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത



ചൈനയെന്ന നാട്ടിൽ നിന്നുയർന്നു വന്ന ഭീകരൻ...... ലോകമാകെ ജീവിതം തകർത്തെറിഞ്ഞു പായവേ............... നോക്കുവിൻ സോദരെ കൊച്ചു കേരളത്തിലാകെയും......ഒന്നു ചേർന്നു തീർത്തിടുന്ന കരുതലും കരുണയും........... കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ അലയടികളിൽ........ പോരാടുവാൻ സമയമായി കൂട്ടരേ പ്രതിരോധ മാർഗത്തിൽ നാം.... കൈ കഴുകിടാം ജാഗ്രത യിൽ ധരിച്ചിടാം മാസ്ക് കൾ................. ഒഴിവാക്കിടാം സ്നേഹ സന്ദർശനംനമുക്കൊഴിവാക്കിടാം ഹസ്തദാനം..... അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട............. മൂർച്ഛയേറും ആയുധങ്ങളല്ല ജീവനാശ്രയം..... ഒന്നു ചേർന്ന മാനസങ്ങൾ തന്നെഎന്നത് ഓർക്കണം........... കൊറോണയാൽ പൊലിഞ്ഞിടാതെ കാത്തിടാം പരസ്പരം....



സിയ ഷമീർ എൻ കെ
5 B AUPS Chembrasseri
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത