ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/സ്മരണ
സ്മരണ
ഹൊ ! എന്തൊരു ചൂട്.ഏകദേശം രണ്ട് കിലോമീറ്ററെങ്കിലും നടന്നുവെന്ന് തോന്നുന്നു.ലോക്ക്ഡൗണായതിനാൽ റോഡ് വിജനമാണ്.വഴിയരികിലൊക്കെ ഒന്നോ രണ്ടോ ആളുകൾ നിൽപ്പുണ്ട്.വാഹനങ്ങളുടെ തിരക്കൊന്നുമില്ല.ചില കടകൾ മാത്രം തുറന്നിരിപ്പുണ്ട്.ഫ്രൂട്ട്സ് കടയിൽ കയറി ഒരു ജ്യൂസ് കുടിച്ചു.രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്.കുറച്ച് പച്ചക്കറികളും സാധനങ്ങളും വാങ്ങണം.ഞാൻ എ.റ്റി.എമ്മിലേയ്ക്ക് കയറി.അയ്യോ പൈസയില്ല.സ്ക്രീനിൽ കാണിക്കുന്നു.പോരുന്നപ്പോൾ അമ്മ കുറച്ച് പൈസ കൈയ്യിൽ തന്നത് കാര്യമായി.കുറച്ച് സാധനമൊക്കെ വാങ്ങാൻ സാധിച്ചു.അമ്മ പറഞ്ഞുവിട്ട മിക്ക സാധനങ്ങളും വാങ്ങാൻ കഴിഞ്ഞില്ല.സാരമില്ലെന്ന് മനസ്സിലോർത്ത് തിരികെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി.അപ്പോഴതാ പിന്നിൽ നിന്നൊരു വിളി.മോനേ ഒന്നു നിൽക്കണേ.രണ്ടുമൂന്ന് ദിവസമായി മോന്റെ അമ്മയെ ഒന്ന് കാണണമെന്ന് വിചാരിക്കുന്നു.ലോക്ക്ഡൗൺ ആയതുകൊണ്ട് വരാൻ കഴിഞ്ഞില്ല.എന്റെ അമ്മയുടെ പഴയ ഒരു കൂട്ടുകാരി ആയിരുന്നു അത്.ആന്റിയുടെ മക്കളെ അമ്മ ട്യൂഷനെടുത്തിട്ടുണ്ട്.ആന്റി എന്റെ കൈയ്യിൽ ഒരു പൊതിവച്ചു നീട്ടി.ഞാൻ അത് വാങ്ങാൻ മടികാണിച്ചപ്പോൾ ആന്റി പറഞ്ഞു,മോൻ ഒരുമടിയും കാണിക്കേണ്ട.ഇത് ഞാൻ അമ്മയ്ക്ക് കൊടുക്കാനുള്ള പണമാണ്.അമ്മയുടെ കയ്യിൽ നിന്ന് ഞാനിതിനു മുൻപ് കടമായി വാങ്ങിച്ചിരുന്നു.ഇപ്പോൾ മോനിതു കൊണ്ടുപോയി അമ്മയുടെ കയ്യിൽ കൊടുക്കണം.ഞാൻ സന്തോഷത്തോടെ അത് വാങ്ങി.ഈ ലോക്ക്ഡൗൺ കാലത്ത് അമ്മയ്ക്ക് ഈ പണം വളരെ ഉപകാരപ്പെടും.എന്റെ അമ്മയുടെ കൂട്ടുകാരിയെ ഞാൻ നന്ദിയോടെ സ്മരിച്ചു.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |