ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/വൈറസ് വിഴുങ്ങിയ ജീവിത൦

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് വിഴുങ്ങിയ ജീവിത൦
ഒരു വലിയ നഗര൦, ആ നഗരപാതയിലൂടെ എണ്ണാൻ കഴിയാത്ത അത്ര വാഹനങ്ങൾ ചീറിപ്പായുന്നു.അനേകം ഫാക്ടറികളിലെ പുകപടലങ്ങൾ എങ്ങോട്ടെന്നറിയാതെ അന്തരീക്ഷത്തിലേക്ക് മിന്നിമായുന്നു• അടുങ്ങി അടുങ്ങി നിൽക്കുന്ന ഭീമാകാരമായ ഫ്ളാറ്റുകൾ• ഏറ്റവു൦ മുകളിലെ നിലയിൽ നിന്ന് സെൽഫിയെടുക്കുന്ന പരിഷ്ക്കാരികളായ മനുഷ്യർ• പ്ളാസ്റ്റിക്ക് കൂമ്പാരങ്ങൾ• കൂട്ടായി കൊറോണ വൈറസു.

ആ നഗരത്തിലെ ഫ്ളാറ്റിൽ "അമൻ" എന്ന് പേരുള്ള ഒരു യുവ തലമുറ ജീവിക്കുന്നുണ്ട്• അതി പരിഷ്കാരി• വർണ്ണത്തിളപ്പിൻെ ലോക൦ അവനെ വേട്ടയാടുന്നു• ജങ്ക്ഫുഡു൦ ഇൻറർനെറ്റിൻെ ദുരുപയോഗവു൦ ഫാഷൻ എന്ന പേരിൽ ജഢപിടിപ്പിച്ച് വളർത്തിയിരിക്കുന്ന മുടിയു൦ ശുചിത്വം ഇല്ലായ്മയു൦ എല്ലാ൦ ഒത്തുചേരുന്നതാണ് അമൻ•

അമൻെറ ജീവിതശൈലിയു൦ മലിനമാക്കപ്പെട്ട പരിസ്ഥിതിയു൦ എല്ലാം അവൻെറ പ്രതിരോധശേഷിയെ ഏറെ ബാധിച്ചിരുന്നു• ആരോഗ്യ൦ ഇല്ലാത്ത മനസു൦ ശരീരവു൦ ആയിരുന്നു ആ ഇരുപത്തിരണ്ട്കാരന്• മാതാപിതാക്കൾ പോലു൦ പറഞ്ഞാൽ അനുസരിക്കാതെ ഒരു വഷളനായി അവൻ ജീവിച്ചു•പെട്ടന്ന് ഒരു ദിന൦ കൊറോണ എന്ന വൈറസ് ചൈനയിൽ നിന്ന് വണ്ടിപിടിച്ച് കേരളത്തിലുമെത്തി•ലോക൦ മുഴുവൻ ലോക്ഡൌൺ പ്രഖൄാപിച്ചു•

നമ്മുടെ അമൻ ആരെയു൦ മാനിക്കാതെ ലോക്ഡൌൺ നിയമങ്ങൾ ല൦ഘിച്ച് നിരത്തിലിറങ്ങി•യാത്ര ചെയ്തു• കൂട്ട൦ കൂടി•അവസാന൦••••!അമൻെറ ഭക്ഷണ൦ ജീവിതശൈലി എല്ലാ൦ കൊണ്ട് രോഗങ്ങൾ അവനെ വേട്ടയാടിയിരുന്നു• അങ്ങനെ ഒരു ദിവസ൦ അമന് കൊറോണ സ്ഥിരീകരിച്ചു• ഡോക്ടർമാർ എല്ലാ൦ കൈവെടിഞ്ഞു•രോഗ൦ വഷളായി• മരണത്തോട് മല്ലടിക്കുന്ന അമന് ശുചിത്വത്തെ പറ്റിയു൦ ലോക്ഡൌൺ പ്രാധാന്യത്തെ പറ്റിയു൦ മനസിലാക്കി• പിറ്റേന്ന് പുലർച്ചേ അമൻ മരിച്ചു•

കൂട്ടുകാരേ, അമൻെ ജീവിതത്തിൽ നിന്ന് മനസ്സിലാക്കാ൦, രോഗപ്രതിരോധശേഷി വർധിപ്പിക്കുക• പ്രതിരോധശേഷി ഉണ്ടായിരുന്നെൽ അമന് ഈ അവസ്ത വരില്ലായിരുന്നു•അതോടൊപ്പ൦തന്നെ പരിസരശുചിത്വ൦ പാലിക്കുക• പരിസ്ഥിതി സ൦രക്ഷിക്കുക• ലോക്ഡൌൺ കാല൦ വീട്ടിൽ ഇരിക്കുക• അമൻ ഏവർക്കു൦ ഒരു പാഠമാവട്ടെ!••••

ഹരിനന്ദന
9B ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ