ഗവ. എച്ച് എസ് കുഞ്ഞോം/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം,രോഗ പ്രതിരോധം
പരിസ്ഥിതി, ശുചിത്വം,
രോഗ പ്രതിരോധം
നമ്മുടെ ജീവിതത്തിൽ അത്യാവശ്യ ഘടകങ്ങളാണ് പരിസ്ഥിതി, ശുചിത്വം, രോഗ പ്രതിരോധം എന്നിവ.ഇന്ന് നമ്മുടെ ലോകത്ത് നടക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് നൽകുന്ന പ്രധാന ഉപദേശം വ്യക്തിശുചിത്വം, പരിസര ശുചിത്വവും ആണ്. രോഗം പടർത്തുന്നതിൽ കൈകൾക്ക് വലിയ പങ്കാണുള്ളത്. നമ്മൾ സംസാരിക്കുമ്പോൾ അകലം പാലിക്കുകയും വേണം.നമ്മൾ രോഗികളെ ഹസ്തദാനം ചെയ്യൽ, മാലിന്യങ്ങൾ സ്പർശിക്കൽ തുടങ്ങിയ കാരണങ്ങൾ കൊണ്ട് രോഗാണുക്കൾ പകരാൻ ഏറെ സാധ്യത ഉണ്ട്. രോഗികളുടെ നാഗങ്ങൾക്കിടയിലും മറ്റും അള്ളിപ്പിടിച്ചിരിക്കുന്ന രോഗാണുക്കൾ ഹസ്തദാനം ചെയ്യുന്നവരിലേക്കും ഇടപഴുകുന്നവരിലേക്കും കയറിക്കൂടി മലമ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നു പിടിക്കാനും വ്യാപിക്കാനും കാരണമാകുന്നു. ഭക്ഷണവും പാനിയവും വൃത്തിയും ശുദ്ധിയുള്ളതും ആയിരിക്കണം. കണ്ണിൽ കണ്ടതെല്ലാം വെട്ടി വിഴുങ്ങുമ്പോൾ വിളിച്ചു വരുത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ്. കിണറുകൾ, നദികൾ, തടാകങ്ങൾ വൃത്തിയായി സൂക്ഷിക്കണം. അവിടെ മാലിന്യങ്ങൾ നിക്ഷേപിക്കരുത്. വെള്ളം ദുഷിക്കുമെന്ന് മാത്രമല്ല, രോഗാണുക്കൾ വളരാനും ആരോഗ്യപ്രശ്നങ്ങൾക്ക് ഇടവരുത്തുകയും ചെയ്യും. അത് പോലെ വീടുകളും റോഡുകളും പരിസരങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കരുത്. വൃത്തിയുടെ അടിസ്ഥാന ഭാഗമാണ് വീട്. അവിടെ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ മുമ്പുo ശേഷവും കൈ കഴുകണം, ധാരാളം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപെടുത്തുക. കൊഴുപ്പുള്ള ഭക്ഷണം കുറക്കുക. പച്ചക്കറികൾ നമ്മൾ ഭക്ഷണത്തിൽ ഉൾപെടുത്തുന്നത് മൂലം നമുക്ക് പ്രതിരോധശേഷി വർധിപ്പിക്കാനുള്ള കഴിവുണ്ടാകും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ