ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ശുദ്ധജലം തേടുന്ന പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
ശുദ്ധജലം തേടുന്ന പരിസ്ഥിതി


            ഭൂമിയിലെ വായു, ജലം, മണ്ണ്, കുന്നുകൾ, മലകൾ, വനങ്ങൾ, ജീവജാലങ്ങൾ എന്നിവ എല്ലാം ഉൾക്കൊണ്ടതാണ് പരിസ്ഥിതി. ഈ പരിസ്ഥിതിയെ സംരക്ഷിക്കാൻ നാം കടപ്പെട്ടിരിക്കുന്നു. എന്നാൽ ഇന്ന്  ജലമലിനീകരണം അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ജലമലിനീകരണം പലവിധത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. കപ്പലുകളിൽ നിന്നുണ്ടാകുന്ന എണ്ണച്ചോർച്ച കടൽജലത്തെ മലിനമാക്കുന്നു. കപ്പൽ യാത്രികർ കടലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ കടൽജീവികളുടെ നാശത്തിനും പവിഴപ്പുറ്റുകളുടെ നാശത്തിനും  കാരണമാകുന്നു. 
          വീടുകളിൽനിന്നും ഫാക്ടറികളിൽനിന്നും ജലാശയങ്ങളിലേക്ക് പുറന്തള്ളുന്ന മാലിന്യങ്ങൾ പുഴയെ മലിനമാക്കുന്നു. പുഴകൾ മലിനമാകുന്നത്തിന് ടൂറിസവും ഒരു പരിധിവരെ കാരണമാകുന്നു. കുളങ്ങൾ, തടാകങ്ങൾ, തോടുകൾ, പാടങ്ങൾ, നീർച്ചാലുകൾ തുടങ്ങിയ ശുദ്ധജലത്തിന്റെ ഉറവിടങ്ങൾ മലിനമാക്കി  നശിപ്പിക്കുകയും മണ്ണിട്ട് നികത്തുകയും ചെയ്യുന്നതിന്റെ ഫലമായി ശുദ്ധജലം ഇല്ലാതാകുന്നു. ഇത് കുളക്കോഴി, നീർകാക്ക, കൊക്ക്, തവള, പാമ്പ് തുടങ്ങിയ ജീവികളുടെ വംശനാശത്തിനും കാരണമാകുന്നു. വനനശീകരണവും ഭൂമിയിലെ ജലത്തിന്റെ അളവ് കുറയാൻ കാരണമാകുന്നു. അങ്ങനെ പരിസ്ഥിതി ഇന്ന് ദാഹജലം തേടിക്കൊണ്ടിരിക്കുകയാണ്... ഇനിയെങ്കിലും നമുക്ക് ചിന്തിച്ചു പ്രവർത്തിക്കാം....  പരിസ്ഥിതിയുടെ ദാഹമകറ്റാം...




റിഷാന കെ
4 C [[|ജി.എൽ.പി സ്കൂൾ ശാന്തിനഗർ]]
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം