എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/മനുവിന്റെ സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
08:58, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുവിന്റെ സമ്മാനം

മനുവിന്റെ സ്കൂൾ നേരത്തെ അടച്ചു . കാരണം, കൊറോണയല്ലേ . മനു ഒരു ഒന്നാം ക്ലാസുകാരനാണ്. അവന്റെ അച്ഛനും അമ്മയും വിദേശത്താണ്. അവനെ മുത്തശ്ശിയാണ് നോക്കുന്നത്. ഒരു ദിവസം മനു കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നു മഴ പെയ്തു .അവൻ വീട്ടിലേക്കു പോയി. അപ്പോൾ അവന്റെ മുത്തശ്ശി വാർത്ത കാണുകയായിരുന്നു. അപ്പോൾ അവൻ ഇങ്ങനെ വായിച്ചു. വിദേശത്താകെ കൊറോണ പടർന്നു പിടിച്ചെന്ന് . അപ്പോൾ അവൻ മുത്തശ്ശിയോട് ചോദിച്ചു, മുത്തശ്ശി, ഈ കൊറോണ എന്നാൽ എന്താണ് ? മുത്തശ്ശി പറഞ്ഞു , കൊറോണ എന്നാൽ ഒരു പകർച്ച വ്യാധിയാണ്. 10 വയസിൽ താഴെയും 60 വയസ്സിനു മുകളിലുമുള്ളവർ പുറത്തേക്ക് ഇറങ്ങാൻ പാടില്ല. കാരണം അവർക്ക് രോഗപ്രതിരോധ ശേഷി കുറവാണ്. പിന്നെ വിദേശത്ത് ഈ പകർച്ചവ്യാധി പടർന്നുപിടിച്ചിരിക്കുകയാണ്. അപ്പോൾ അവൻ ഫോണിൽ ആരോ വിളിക്കുന്നതു കേട്ടു. അവൻ ഫോൺ എടുത്തു. അത് അവന്റെ അമ്മയായിരുന്നു അപ്പോൾ അവന്റെ അമ്മ ചോദിച്ചു, മോനേ അമ്മ അവിടെ വരട്ടെ. അവൻ പറഞ്ഞു, അമ്മ വന്നോ. പക്ഷേ ഒരു കാര്യം. അമ്മ വന്നാൽ 14 ദിവസം ക്വാറന്റയിനിൽ ഇരിക്കണം. അമ്മ പറഞ്ഞു ,ശരി മോനേ . മനുവിന്റെ കയ്യിൽ കുടുക്ക ഉണ്ടായിരുന്നു. അതിൽ അച്ഛനും അമ്മയും കൊണ്ടുവരുന്ന പൈസ ഉണ്ടായിരുന്നു. അത് മനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ചു..

ഹെബിൻ ജിബി
1 A എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ