സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/പുതുലോകം.

Schoolwiki സംരംഭത്തിൽ നിന്ന്
പുതുലോകം.

അമ്മയാകുന്ന പ്രകൃതിയെ നശിപ്പിച്ച്
വളരുകയാണ് ഇന്നിലോകം
കാറ്റും പുഴയും കടലും മലിനമാക്കി
ഇന്നീ മനുഷ്യൻ വളരുകയാണ്
പുതുരോഗങ്ങൾ വർദ്ധിക്കുമ്പോൾ
മനുഷ്യരുടെ എണ്ണം കുറയുന്നു
മരങ്ങളും ചെടികളും വെട്ടി നശിപ്പിച്ച്
ഫ്ലാറ്റും മോളും കെട്ടിയുയർത്തു ന്നു
പുഴയും ആറും നികത്തി
മൃഗങ്ങൾക്കുള്ള നാശം വിതയ്ക്കുകയാണ്
ഈ സാഹചര്യത്തെ മറികടക്കാൻ
നമുക്ക് ഒരു പ്രതിവിധി ആവശ്യം
ഇതിനായി നമുക്ക് ഈശ്വരനു മുന്നിൽ കൈക്കുപ്പാം