എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/കാലലീല

Schoolwiki സംരംഭത്തിൽ നിന്ന്
09:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{

കാലലീല      

പാറതുരന്നൊരു പാർപ്പിടമുണ്ടാക്കി
പാർത്തിരുന്നന്നു നാം വനാന്തരത്തിൽ
വിത്തുകൾ പാകി നാം പാഴ്നിലമെല്ലാം നൽ
വയലോലയാക്കി കഴിഞ്ഞിരുന്നു
നദികളിൽ മീൻപിടിച്ചുണ്ടു നാം
അന്നാളിൽ മത്സരച്ചിന്തയില്ലാതെയായി
കാലിയെ മെയ്ച്ചൊരു കനനപ്പാതകൾ
കാലാന്തരത്തിൽ മറഞ്ഞു പോയി
കഴിഞ്ഞൊരു കാലത്തിൻ നേർക്കാഴ്ച്ച
കാണുന്ന മാനസം കേഴുന്ന
തെത്തുകില്ലൊരു നാളു മെന്നതോർത്താൽ

പാറ പൊട്ടിച്ചൊരു മാളികയുണ്ടാക്കി
വയലോലയെല്ലാം നി കത്തിക്കളഞ്ഞു നാം
നദി തൻ്റെ പാത തടഞ്ഞു കൊണ്ടവിടൊരു
വ്യവസായ സമുച്ചയം പണിതുയർത്തി
കാടുകളില്ലിന്നു ചോലകളില്ലിന്നു
കാടനാം മാനുഷാ നീ മാത്രമായ്
വാഴുന്നു മേഥിനി തന്നിൽ അജയ്യനായ്
കേഴുന്നു രോഗമില്ലാത്തൊരു ജീവനായ് നീ

 

ദീപിക നായർ ഡി
10 I എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത