എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
08:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്
നമ്മുടെ പ്രകൃതി ആദ്യ കാലങ്ങളിൽ നല്ല മല നിരകൾ കൊണ്ടും കുന്നുകളും വയലുകളും നിറഞ്ഞതായിരുന്നു. എന്നാൽ ഇന്നാകട്ടെ മനുഷ്യർ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി പരിസ്ഥിതി നശിപ്പിക്കുന്നു.വനങ്ങളും കുന്നുകളും ഇടിച്ചു നിരത്തിയതിന്റെ ഫലമായി വരൾച്ചയും പ്രളയവും നേരിടേണ്ടി വന്നു. ശുചിത്വത്തിന്റെ കാര്യത്തിലും നമ്മൾ ഒരുപാട് പുറകോട്ട് പോയിരിക്കുന്നു. പ്ലാസ്റ്റിക്കുകളുടെ അമിത ഉപയോഗം കാരണം രോഗം വർദ്ധിക്കുന്നു. നമുക്ക് ഒന്നിനും സമയമില്ല, നമ്മൾ ആഡംബര ജീവിതത്തിൽ മുഴുകിയിരിക്കുന്നു. റോഡുകൾ പോലും വൃത്തിഹീനമാക്കുന്നു. ഈ ശുചിത്വമില്ലായ്മ നമ്മുടെ രോഗ പ്രതിരോധ ശേഷിയെ ബാധിക്കുന്നു. ഒരുപാട് രോഗങ്ങൾ വന്ന് മനുഷ്യരാശിയെ തന്നെ നശിപ്പിക്കുന്നു. ശുചിത്വമില്ലായ്മ കൊണ്ട് ഇന്ന് നേരിടുന്ന മഹാവിപത്താണ് കോവിസ് 19. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിച്ചാൽ മാത്രമേ ഇതിൽ നിന്നും നമുക്ക് മോചനമുള്ളൂ. 
  പരിസ്ഥിതി ശുചിയായി സൂക്ഷിക്കേണ്ടത് നാം ഒരോരുത്തരുടേയും കടമയാണ്, ഈ പുതിയ തലമുറയിലെ ഞങ്ങൾ പരിസ്ഥിതിയെ ഒരിക്കലും നശിപ്പിക്കില്ല.
ആദിദേവ്
4 A എലാങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം