പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/പഴമൊഴിക്ക‌ുത്തരം

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പഴമൊഴിക്ക‌ുത്തരം

കൈ നന്നായി കഴ‌ുകണേ എന്ന് ....
മ‌ുത്തശ്ശി പറഞ്ഞ‌ു ചോറ‌ുണ്ണ‌ും മ‌ുമ്പ്,
കാതോർത്തില്ല, ആ കിഴവിയ‌ുടെ മൊഴിക്ക്,
വീട‌ും പരിസരവ‌ും വ‌ൃത്തിയാക്കണേന്ന്...
മ‌ുത്തശ്ശി പറഞ്ഞ‌ു ,നേരം പ‌ുലര‌ും നേരത്ത്,
അന്ന‌ും കാതോർത്തില്ല, ആ കിഴവിയ‌ുടെ മൊഴിക്ക്,
കാലം കടന്ന‌ു പോകവേ നാം
മനസ്സിലാക്കി മ‌ുത്തശ്ശിമൊഴിയ‌ുടെ മഹത്വം!
ഇന്ന‌ു നാം അങ്ങാടിയ‌ിൽ പോല‌ും കൈ
കഴ‌ുകാനായി തങ്ങിക്ക‌ൂട‌ുന്ന‌ു, മ‌ുത്തശ്ശിയ‍ുടെ
ശാപം ഒര‌ു ക‌ുഞ്ഞ‌ു വൈറസിലല്ല,
ലോകം കീഴടക്കി കൊണ്ടിരിക്ക‌ുന്ന
കൊറോണയിലാണ്!!

ഷംനിയ മിർസ
9 V പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത