എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ഇനിമുതൽ
ഇനിമുതൽ
ഒരിടത്ത് രണ്ടുസഹോദരങ്ങളുണ്ടായിരുന്നു. മൂത്തവൻ അപ്പുവും ഇളയവൻ ദൊപ്പുവും. അപ്പു തന്റെ എല്ലാ പ്രവർത്തികളിലും ശുചിത്വം നോക്കിയിരുന്നവനായിരുന്നു. എന്നാൽ ദൊപ്പു ആ കാര്യങ്ങളിൽ അശ്രദ്ധ കാണിക്കുന്നവനും. ഒരു ദിവസം ഇരുവരും ഭക്ഷണം കഴിക്കാനായി ഇരുന്നു. അപ്പു ഭക്ഷണത്തിനിരിക്കുന്നതിന് മുൻപ് നല്ല വൃത്തിയായി കൈകൾ രണ്ടും കഴുകിയിട്ടാണ് വന്നത്. എന്നാൽ ദൊപ്പു തന്നേലും മുമ്പേ ഭക്ഷണത്തിനെത്തിയതായി കണ്ടു. ഒരേ സമയം ഭക്ഷണത്തിനായി എത്തിയതിനാൽ അപ്പുവിന് ദൊപ്പു കൈകൾ കഴുകാതെയാണ് വന്നിരുന്നത് എന്ന് മനസ്സിലായി അമ്മയെ ഈ വിവരം അറിയിച്ചു. ഭക്ഷണവസ്തുക്കളുമായി മേശയ്ക്കരുകിൽ എത്തിയ അമ്മ ദൊപ്പുവിനോട് ചോദിച്ചു: “ദൊപ്പു നീ കൈകഴുകിയോ” ദൊപ്പു പരുങ്ങലോടെ മറുപടി പറഞ്ഞു : “കഴുകിയമ്മേ” അമ്മ അവന്റെ മുഖത്ത് നോക്കിയിട്ടു പറഞ്ഞു : “നീ കള്ളം ആണ് പറയുന്നത്. നിന്റെ മുഖം അത് പറയുന്നു. എവിടെ എന്നെ നിന്റെ കൈകൾ കാണിക്കൂ. കൈകഴൂകിയോ എന്ന് എനിക്ക് നോക്കിയാൽ മനസ്സിലാകും.” ദൊപ്പു വളരെ വിഷമത്തോടെ നിന്നു. കൈകൾ കാണിക്കാൻ മടിച്ചു. അമ്മയുടെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു എന്ന് മനസ്സിലാക്കിയ ദൊപ്പു ശിക്ഷയെ ഭയന്ന് അമ്മയോട് സത്യം പറഞ്ഞു : “ക്ഷമിക്കണം അമ്മേ, ഞാൻ കൈകൾ കഴുകാതെയാണ് ഭക്ഷണത്തിന് ഇരുന്നത്.” ഈ സമയം അപ്പു ദൊപ്പുവിനോടായി പറഞ്ഞു : “ദൊപ്പു, നീ ചിന്തിച്ചു നോക്കൂ, നമ്മൾ എന്തെല്ലാം കളികളാണ് കളിച്ചത്, എവിടെയെല്ലാം നമ്മൾ നടന്നു, എന്തെല്ലാം സാധനങ്ങളിൽ നമ്മൾ പിടിച്ചു. ഇവയിലെല്ലാം എന്തെല്ലാം തരത്തിലുള്ള കീടാണുക്കൾ ഉണ്ടായിരിക്കും എന്ന് നമുക്ക് ഊഹിക്കാനാവില്ല. അവയൊക്കെ നമ്മുടെ കൈയിലും, നഖത്തിനിടയിലും ഒളിഞ്ഞിരിക്കും. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കും. അങ്ങനെ മാരകമായ രോഗങ്ങൾ പിടിപ്പെടും. അതുകൊണ്ടാണ് ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി കഴുകണം എന്ന് പറയുന്നത്.” ദൊപ്പുവിന് തന്റെ തെറ്റു മനസ്സിലായി. ദൊപ്പുവിനോട് അമ്മ പറഞ്ഞു : “മോനേ ഇന്ന് നമ്മൾ അനുഭവിക്കുന്ന ഈ കൊറോണ എന്ന മാരകരോഗം ഈ ലോകത്തിലെ ഇത്രയും ആളുകളിലേക്ക് പകർന്നു പിടിക്കാൻ കാരണം വ്യക്തിശുചിത്വം ഇല്ലായ്മയാണ്.” “അതെങ്ങനെ?” ദൊപ്പു അമ്മയോട് ചോദിച്ചു. അമ്മ മറുപടിയായി പറഞ്ഞു: “ചൈനയിലെ മിക്ക ആളുകളും വന്യജീവികളെ തിന്നുന്നവരാണ്. ചൈനയിലെ തന്നെ വുഹാൻ എന്ന സ്ഥലത്തിലെ വന്യജീവികളെ വിൽക്കുന്ന വലിയ ഒരു ചന്തയിൽ നിന്നും ഈനാംപേച്ചി എന്ന ജീവിയെ വാങ്ങി ഭക്ഷിച്ചവരിൽ നിന്നുമാണ് ഈ രോഗം പടർന്നു പിടിച്ചത് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ” ദൊപ്പു സംശയത്തോടെ അമ്മയോട് വീണ്ടും ചോദിച്ചു : “അമ്മേ ചൈനയിൽ നിന്നും ഈ രോഗം എങ്ങനെയാണ് ലോകം മുഴുവൻ ആയത്?” അമ്മ മകനോടായി വിശദീകരിച്ചു കൊടുത്തു. : “ഈ രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവർക്കും, ഇവരുടെ കൈയിൽ നിന്നും വാങ്ങിയ പണത്തിൽ നിന്നുമൊക്കെ. ഇവ സ്പർശിച്ചതിലൂടെ കൈകൾ കഴുകാതെ കണ്ണിലും, മൂക്കിലും, വായിലും തൊടുന്നതിലൂടെ ഈ വൈറസ് അതിവേഗം ലങ്സിൽ കയറുകയും അസാധാരണമായ പനിയും,ചുമയും തുമ്മലും പിടിപ്പെട്ടു. മരുന്നില്ലാത്ത ഈ രോഗത്തെ കണ്ടുപിടിച്ചു വന്നപോഴേക്കും ലോകം മുഴുവൻ ഇതു ബാധിച്ചു കഴിഞ്ഞു. ” അപ്പു ഈ കഥയെല്ലാം കേട്ട് അമ്മയോട് ചോദിച്ചു : “ഇതിനെന്താ ഒരു പ്രതിവിധി?” അമ്മ പറഞ്ഞു: “അതിനായി നമ്മൾ സർക്കാർ പറയുന്നതനുസരിച്ച് ലോക്കഡൗൺ പാലിക്കുക, പരിസര-വ്യക്തി ശുചിത്വം പാലിക്കുക” ഇതെല്ലാം കേട്ട ദൊപ്പു ഉടനെ തന്നെ കൈകഴുകാൻ പുറപ്പെട്ടു. അമ്മ പറഞ്ഞു: “വെറുതെ കൈകഴുകിയാൽ പോര, 20 സെക്കന്റ് നേരം കൈവിരലുകൾക്കിടയിലും പുറംഭാഗവും വൃത്തിയായി കഴുകിയശേഷം സാനിറ്റൈസർ ഉപോഗിക്കുക” ദൊപ്പു : “ശരി അമ്മേ. ഇന്നുമുതൽ ഞാൻ ശുചിത്വം പാലിച്ചു ജീവിക്കും” കൂട്ടുകാരെ: കൈകൾ കഴുകൂ... വ്യക്തി ശുചിത്വം.... പാലിക്കൂ വൈറസിനെ അകറ്റൂ... രോഗത്തിൽ നിന്നും മുക്തി നേടൂ..
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ